സുരാജ് വെഞ്ഞാറമൂട് നായകനായ കുട്ടൻപിള്ളയുടെ ശിവരാത്രി എന്ന ചിത്രത്തിലൂടെ മലയാള സിനിമയുടെ ഭാഗമായി പിന്നീടങ്ങോട്ട് ശ്രദ്ധേയമായ വേഷങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് രമ്യ സുരേഷ്. സത്യൻ അന്തിക്കാട്-ഫഹദ് ഫാസിൽ ചിത്രം ഞാൻ പ്രകാശനിലെ നായിക നിഖില വിമലിന്റെ മാതാവ്( സലോമിയുടെ അമ്മ) ആയി എത്തിയ രമ്യയുടെ പ്രകടനം ഏറെ അഭിനന്ദനം നേടി. പിന്നീട് പടവെട്ട്, സൗദി വെള്ളക്ക, ജാനേ മൻ, വിവേകാനന്ദൻ വൈറലാണ്, മലയൻകുഞ്ഞ്, തുടങ്ങിയ ചിത്രങ്ങളിലും താരം ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു.
പുതിയൊരു വർക്കൗട്ട് വീഡിയോയിലൂടെയാണ് താരം വീണ്ടും ആരാധക ശ്രദ്ധ നേടുന്നത്. ജിമ്മിൽ നിന്ന് പകർത്തിയ കഠിന വർക്കൗട്ട് വീഡിയോ ജിനേഷാണ് ഒരുക്കിയിരിക്കുത്. ദിവസങ്ങൾക്ക് മുൻപാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.വലിയ പ്രതികരണമാണ് വീഡിയോക്ക് ലഭിക്കുന്നത്.
‘ഏഹ് ഇതാര് മേരി കോം ആണോ?’, ‘പി ടി ഉഷയ്ക്ക് ഒരു ജീവ ചരിത്രമുണ്ടെങ്കിൽ നിങ്ങളേക്കാൾ നന്നായി ആർക്കും ചെയ്യാൻ കഴിയില്ല’, ‘നിങ്ങൾ ഇത്രയും ചെറുപ്പക്കാരി ആയിരുന്നോ?’, ഇങ്ങനൊരു ലുക്ക് ഒട്ടും പ്രതീക്ഷിച്ചില്ല പെങ്ങളെ തുടങ്ങി നീളുന്നു കമെന്റുകൾ.