കാസര്‍കോട്ടെ പ്രവാസിയായ അബൂബക്കര്‍ സിദ്ദിഖിന്റെ കൊലപാതകത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ. ബന്ധു ആയ അന്‍സാരിയുടെ ആണ് വെളിപ്പെടുത്തൽ. സിദ്ദിഖിനെ വിളിച്ചു വരുത്താനായാണ് സഹോദരന്‍ അന്‍വറിനെയും തന്നെയും കൊലയാളി സംഘം തട്ടിക്കൊണ്ടു പോയി ക്രൂരമായി മര്‍ദ്ദിച്ചത്. സംസാരിക്കാനെന്ന് പറഞ്ഞ് മംഗളൂരുവിലെ ഒരു ഇരുനില വീട്ടിലെത്തിച്ചായിരുന്നു മര്‍ദ്ദനം. രണ്ട് പേരേയും കയറില്‍ തലകീഴായി കെട്ടിത്തൂക്കി, കാല്‍പ്പാദത്തിനടിയില്‍ തുടര്‍ച്ചയായി അടിച്ചു. മുളവടിയും ചുറ്റികപ്പിടിയും കൊണ്ടായിരുന്നു മര്‍ദ്ദനം ഏറെയും. പല തവണ കഴുത്ത് ഞെരിച്ചെന്നും അന്‍സാരി കൂട്ടിച്ചേര്‍ത്തു.
കേസിലെ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇയാളെ തട്ടികൊണ്ടുപോയി മര്‍ദ്ദിച്ച ശേഷം ആശുപത്രിയിലെത്തിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. രണ്ട് പേരാണ് അബൂബക്കര്‍ സിദ്ദിഖിനെ ബന്ദിയോടിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ഇവര്‍ക്ക് അകമ്പടിയായി മറ്റൊരു സംഘവും കാറിലെത്തി.
തലച്ചോറിനേറ്റ ക്ഷതമാണ് സിദ്ദിഖിന്റെ മരണകാരണമെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ശരീരമാസകലം മര്‍ദ്ദനമേറ്റതായും തെളിഞ്ഞു. അരയ്ക്ക് താഴെയും കാല്‍വെള്ളയിലുമാണ് മര്‍ദ്ദനമേറ്റ പാടുകള്‍ കൂടുതലുള്ളത്. പേശികള്‍ അടിയേറ്റ് വെള്ളംപൊലെയായിരുന്നു. നെഞ്ചിന് ചവിട്ടേറ്റതായും പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയിട്ടുണ്ട്.