അമേരിക്കയിലെ ടെക്സസിലുണ്ടായ വെടിവയ്പ്പിൽ മലയാളി കൊല്ലപ്പെട്ടു. പത്തനംതിട്ട കോഴഞ്ചേരി സ്വദേശി സാജൻ മാത്യുവാണ് മരിച്ചത്. നോർത്ത് ഗാലോവേ അവന്യൂവിലെ 1800 ബ്ലോക്കിലെ ഷോപ്പിംഗ് മാളിൽ മോഷണ ശ്രമത്തിനിടെയാണ് വെടിവയ്പ്പുണ്ടായത്. ഇതിന് ശേഷം അക്രമി രക്ഷപ്പെടുകയും ചെയ്തു. ഉടൻ തന്നെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.