Spread the love

ഇന്ത്യൻ സിനിമ പ്രേമികളെ ഒന്നടങ്കം ഞെട്ടിച്ച ചിത്രമായിരുന്നു പ്രഭാസ് നായകനായ ‘കൽക്കി 2898 എഡി’. പ്രഭാസ്, അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ എന്നിവർ അഭിനയിച്ച ‘കൽക്കി 2898 എഡി’ ഇപ്പോൾ ഒടിടി റിലീസ് ചെയ്തിരിക്കുകയാണ്. ചിത്രത്തിൻ്റെ ഹിന്ദി പതിപ്പ് നെറ്റ്ഫ്‌ളിക്‌സിൽ പുറത്തിറങ്ങിയപ്പോൾ മറ്റ് ഭാഷ പതിപ്പുകൾ ആമസോണിലായിരുന്നു റിലീസ് ചെയ്തത്.

ചിത്രത്തിൻ്റെ ആദ്യ ഭാഗം പുറത്തുവന്നതിന് പിന്നാലെ രണ്ടാം ഭാഗം എന്നായിരിക്കുമെന്നായിരുന്നു ആരാധകർ ഒന്നടങ്കം ചോദിച്ചത്. എന്നാൽ ചിത്രം തിയേറ്ററിൽ കാണാൻ സമയമെടുക്കുമെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം അടുത്തവർഷം ഫെബ്രുവരിയിൽ ആരംഭിക്കുമെന്ന് ചിത്രത്തിന്റെ നിർമാതാക്കളായ പ്രിയങ്ക ദത്തും സ്വപ്‌ന ദത്തും പറഞ്ഞു

മോസ്‌കോ ഫിലിം ഫെസ്റ്റിവലിന് പങ്കെടുക്കാനെത്തിയതായിരുന്നു ഇരുവരും. അടുത്ത അഞ്ചോ ആറോ മാസത്തിനുള്ളിൽ (ജനുവരി അല്ലെങ്കിൽ ഫെബ്രുവരി 2025) ചിത്രീകരണം ആരംഭിക്കും. എന്നാൽ ചിത്രീകരണം പൂർത്തിയായി പൂർണതോതിൽ ചിത്രം പ്രേക്ഷകരിലേക്ക് എത്താൻ മൂന്ന് വർഷത്തോളമെടുക്കും എന്നുമായിരുന്നു ഇരുവരും പറഞ്ഞത്.

ചിത്രത്തിന്റെ രണ്ടാം ഭാഗം ചിലപ്പോൾ രണ്ട് പാർട് ആയേക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. കമൽഹാസൻ അവതരിപ്പിച്ച വില്ലൻ കഥാപാത്രം യാസ്‌കിനെ കേന്ദ്രീകരിച്ചായിരിക്കും ചിത്രത്തിന്റെ രണ്ടാം ഭാഗമെന്നുമാണ് റിപ്പോർട്ടുകൾ.

Leave a Reply