
അച്ഛനെ കടക്കാരൻ തല്ലുന്നത് കണ്ടുവന്ന മകൾ കടക്കാരെ വടിയെടുത്ത് തല്ലിച്ചതച്ചു. എന്റെ അച്ഛനെ തല്ലുന്നോ എന്ന് ചോദിച്ചാണ് മകളുടെ തിരിച്ചടി. വടിയെടുത്ത് കടക്കാരന്റെ കാലിന് നാലടി കൊടുത്ത ശേഷം പിടിച്ചുനിർത്തി മുഖത്തും അടിച്ചു. ചായയുടെ അഞ്ച് രൂപയെ ചൊല്ലിയുള്ള തർക്കത്തിന് ഇടയിലാണ് മധ്യവയസ്കനെ കടക്കാരൻ തല്ലിയത്. ഇത് കണ്ടുകാെണ്ട് മകൾ വന്നതോടെ കഥ മാറി. പാഞ്ഞെത്തിയ മകൾ കടകാരെ തിരിച്ചടിച്ച് കലി തീർത്തു. മധ്യപ്രദേശിലെ ശിവ്പുരിയിലാണ് സംഭവം. തല്ലിന്റെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.