Spread the love
തെരുവ് നായ്ക്കളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന് കേരള കോൺ​ഗ്രസ്

അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന തെരുവുനായകളെ നിയന്ത്രിക്കാൻ സംസ്ഥാന ഗവൺമെന്റ് കർശന നിയമം പാസാക്കണമെന്ന് കേരളാ കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു. കർഷകർക്ക് ഉപദ്രവകരമായ കാട്ടുപന്നിയെ ഗവൺമെൻറ് ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചത് സ്വാഗതാർഹമാണ്. എന്നാൽ അതിനേക്കാൾ ഭയാനകമായ രീതിയിൽ മനുഷ്യനെ ഉപദ്രവിക്കുകയും പേവിഷബാധയ്ക്ക് കാരണമാകുകയും ചെയ്യുന്ന അലഞ്ഞു തിരിഞ്ഞ് നടക്കുന്ന തെരുവ് നായ്ക്കളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം. തെരുവുനായ്ക്കളുടെ ആക്രമണം വർധിക്കുകയാണെന്നും അംഗൻവാടി കുട്ടികളെയും സ്കൂൾ കുട്ടികളെയും വൃദ്ധരെയും തെരുവുനായ്ക്കൾ കടിച്ച് പരിക്കേൽപ്പിക്കുകയും പേവിഷബാധ ഉണ്ടാകുകയും ചെയ്ത സംഭവങ്ങൾ നമ്മുടെ നാട്ടിൽ വർധിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Leave a Reply