ആരോഗ്യമന്ത്രിയെത്തിയപ്പോൾ ഡ്യൂട്ടിയിൽ ഇല്ലാതിരുന്ന 8ഡോക്ടർമാർക്ക് കാരണംകാണിക്കൽ നോട്ടീസ്. തിരുവല്ല താലൂക്ക് ആശുപത്രിയിൽ ആണ് മന്ത്രിയുടെ സന്ദർശന സമയത്ത് ഡ്യൂട്ടിയിൽ ഇല്ലാതിരുന്ന ഡോക്ടർമാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. .മന്ത്രി എത്തിയപ്പോൾ ആശുപത്രിയിൽ മൂന്ന് ഡോക്ടർമാർ മാത്രമേ ഒ പിയിൽ ഉണ്ടായിരുന്നുള്ളൂ. അതേസമയം ആശുപത്രിയിൽ ആ സമയം ഇല്ലാതിരുന്ന എട്ട് ഡോക്ടർമാർ അറ്റൻഡൻസ് രജിസ്റ്ററിൽ ഒപ്പിട്ടിരുന്നു. ഈ ഡോക്ടർമാർക്കാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.