Spread the love
അഫ്താബിനെ കുടുക്കിയത് 300 രൂപയുടെ വാട്ടർ ബില്ല്

ശ്രദ്ധ എന്ന പങ്കാളിയായ യുവതിയെ കൊലപ്പെടുത്തിയ അഫ്താബിനെ കുടുക്കുകയും, ഇയാൾക്കെതിരെ തെളിവാവുകയും ചെയ്തതിൽ പ്രധാനം ഒരു വാട്ടർ ബില്ലാണ്. ആദ്യ ഘട്ടത്തിൽ അഫ്താബിനെ ചോദ്യം ചെയ്തപ്പോൾ ശ്രദ്ധ ഫ്ലാറ്റിൽ നിന്ന് പോയെന്നും താൻ തനിച്ചാണ് താമസിക്കുന്നത് എന്നുമായിരുന്നു അഫ്താബ് പൊലീസിന് നൽകിയ മൊഴി. എന്നാൽ ദില്ലിയിൽ ഒറ്റയ്ക്ക് ഒരാൾ താമസിക്കുന്ന വീട്ടിൽ എങ്ങനെ 300 രൂപ വാട്ടർ ബില്ല് വന്നു എന്നതായിരുന്നു പൊലീസിന് സംശയമുണ്ടാക്കിയത്. തുടർന്നായിരുന്നു ഇത് കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയത്. തുടർന്നുള്ള ചോദ്യം ചെയ്യലിൽ കൊടും ക്രൂരതയുടെ വിവരങ്ങൾ പുറത്തുവരികയുമായിരുന്നു.ദില്ലിയിൽ മാസം 20000 ലിറ്റർ വരെ ഉപയോഗിക്കുന്നവർക്ക് വെള്ളം സൌജന്യമാണ്. ഇത്രയും വെള്ളത്തിൽ കൂടുതൽ ഒരു ചെറു കുടുംബത്തിന് ആവശ്യം വരില്ല എന്നതിനാൽ പലർക്കും വെള്ളത്തിന് ബിൽ അടയ്ക്കേണ്ടി വരാറില്ല.എന്നാൽ ഒരാൾ മാത്രമുള്ള ഫ്ലാറ്റിൽ 300 രൂപയുടെ ബില്ല് വന്നത് സംശയത്തിന് കാരണമായി. കൊലയ്ക്ക് ശേഷം ശരീരഭാഗങ്ങൾ മുറിച്ചത് വൃത്തിയാക്കാനും രാസപദാർത്ഥങ്ങൾ ഉപയോഗിച്ച് കഴുകാനുമടക്കം അഫ്താബ് കൂടുതൽ വെള്ളം ഉപയോഗിച്ചതും, ശബ്ദം പുറത്തു കേൾക്കാതിരിക്കാൻ പൈപ്പ് തുറന്നതും ആകാം ബില്ലിന് കാരണമെന്ന് പൊലീസ് കരുതുന്നു. അതേസമയം ശ്രദ്ധ ജീവിച്ചിരിക്കുന്നുവെന്ന് സുഹൃത്തുക്കളെ ബോധ്യപ്പെടുത്താന്‍ അവളുടെ സുഹൃത്തുക്കളുമായി ചാറ്റ് ചെയ്യാൻ ശ്രദ്ധയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് അഫ്താബ് ഉപയോഗിച്ചതായി പോലീസ് കണ്ടെത്തി. മെയ് 31-ലെ ചാറ്റുകള്‍ നടത്തുമ്പോഴും ഫോണിന്റെ സ്ഥാനം വീണ്ടും മെഹ്‌റൗളിയാണെന്ന് കാണിച്ചതായി പൊലീസ് കണ്ടെത്തി. ഇതോടെ അഫ്താബിനെ കസ്റ്റഡിയില്‍ എടുക്കാന്‍ പൊലീസ് തീരുമാനിച്ചു. മഹാരാഷ്ട്ര പൊലീസിന്‍റെ നിര്‍ദേശ പ്രകാരം ദില്ലി പൊലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തു.

Leave a Reply