Spread the love

പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ളുന്സറും നടിയുമായ ജിസ്മാ വിമൽ മുഖവുര ഏതും കൂടാതെ തന്നെ മലയാളികൾക്ക് പരിചിതയാണ്. ജിസ്മയും ഭർത്താവ് വിമലും കൂടി ചേർന്ന് ചെയ്യുന്ന മിക്ക സോഷ്യൽ മീഡിയ കണ്ടന്റുകളും നിമിഷനേരം കൊണ്ടാണ് വൈറലാകാറ്. താരത്തിന്റെ വർക്കുകൾ പോലെ തന്നെ വൈറൽ ആണ് സ്വന്തം ശരീരത്തിൽ നടത്തിയ ട്രാൻസ്ഫോർമേഷനും.

മുൻപ് വളരെയധികം വണ്ണമുള്ള ആളായിരുന്നു ജിസ്മ എന്ന് പറഞ്ഞാൽ മലയാളികൾ ആരും വിശ്വസിക്കില്ല. എന്നാൽ അതാണ് സത്യം. നിരന്തരം താൻ കേൾക്കേണ്ടിവന്ന ബോഡി ഷെയ്മിങ്ങിന്റെ പേരിൽ തനിക്കുണ്ടായ വാശി പുറത്താണ് രണ്ടുമാസംകൊണ്ട് ഒറ്റയടിക്ക് തടി കുറച്ചതെന്നും തന്റെ രീതി ഒട്ടും ആരോഗ്യപരമായിരുന്നില്ല എന്നും അതുകൊണ്ടുതന്നെ വലിയ ശാരീരിക അസ്വസ്ഥതകൾ ഇതേ തുടർന്ന് ഉണ്ടായെന്നും ജിസ്മ പറയുന്നു. അനശ്വര രാജൻ, സജിൻ ഗോപു, ചന്തു സലിംകുമാർ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന പൈങ്കിളി എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു താരം.

ഒരു വാശിയുടെ പേരിൽ രണ്ടുമാസം കൊണ്ടാണ് താൻ തടി കുറച്ചത്. നന്നായി ഭക്ഷണം കഴിക്കുന്ന ആളായിരുന്നു താനെന്നും ഇത് ഒറ്റയടിക്ക് നിർത്തിയതോടെ ആമാശയും ചുരുങ്ങുന്ന അവസ്ഥ ഉണ്ടായെന്നും പിന്നീട് എന്ത് കഴിച്ചാലും ശർദ്ദിക്കുന്ന അവസ്ഥയും വന്നുവെന്നും ജിസ്മ പറയുന്നു. എന്നാൽ ഇപ്പോൾ ഭക്ഷണത്തിന്റെ കാര്യത്തിൽ കൃത്യമായി രീതി ഉള്ളതുകൊണ്ട് പ്രശ്നമില്ലെന്നും താരം പറയുന്നു.

അതേസമയം താൻ മുൻപ് 80 കിലോ ഉണ്ടായിരുന്ന ആളാണെന്നും തടിയെക്കുറിച്ച് ഒന്നുംഅന്ന് താൻ ചിന്തിച്ചിരുന്നില്ല എന്നും എന്നാൽ ഒരു ഓഡിഷനു പോയപ്പോൾ തനിക്ക് മാനസിക വിഷം ഉണ്ടാക്കുന്ന രീതിയിൽ ഒരു സംഭവം ഉണ്ടായെന്നും ജിസ്മ മുൻപ് ഒരു ഇന്റർവ്യൂവിൽ പറഞ്ഞിട്ടുണ്ട്. 22 വയസ്സുള്ള തന്നെ കണ്ടാൽ 32 വയസ്സ് തോന്നുമെന്നും തടിയൊക്കെ കുറച്ച് വന്നാൽ നോക്കാം എന്നുമായിരുന്നു അന്ന് താൻ കേട്ട കമന്റ് എന്നും പറഞ്ഞിരുന്നു.

Leave a Reply