Spread the love
അമേരിക്കയിലെ യുവ ഗവേഷകർക്കുള്ള പരമോന്നത ബഹുമതി കുമരനെല്ലൂർ സ്വദേശി ശ്രുതി നാരായണന്

രാജ്യാന്തര ഗവേഷണത്തിന് അമേരിക്കയിലെ യുവ ഗവേഷകർക്കുള്ള പരമോന്നത ബഹുമതികളിലൊന്നായ “ക്രോംപ് സയൻസ് സൊസൈറ്റി ഓഫ് അമേരിക്ക റിസർച്ച് ” അവാർഡ്.കുമരനെല്ലൂർ സ്വദേശി ശ്രുതി നാരായണന്.ഈ അവാർഡ് ലഭിക്കുന്ന ആദ്യ ഇന്ത്യൻ വനിതയാണ് ശ്രുതി നാരായണൻ.

CSSA അവാർഡിന് പുറമെ അമേരിക്കയിലെ മറ്റ് പല രാജ്യന്തര പുരസ്കാരങ്ങളും ഗവേഷണ മികവിന് ശ്രുതിയെ തേടിയെത്തിയിട്ടുണ്ട്.അമേരിക്കയിലെ ഇന്ത്യൻ ശാസ്ത്രഞ്ജൻമാരുടെ സംഘടനയായ “അസോസിയേഷൻ ഓഫ് അഗ്രികൾച്ചറൽ സയിൻ്ററിസ്റ്റ് ഓഫ് ഇന്ത്യൻ ഒറിജിൻ” സംഘടനയുടെ 2021 ലെ യങ്ങ് റിസർച്ച് അവാർഡും നേടിയിട്ടുണ്ട്.

കാലാവസ്ഥ വ്യതിയാവും അതിൻ്റെ ഫലമായുള്ള ഉയർന്ന താപനിലയും വരൾച്ചയും ജീവജാലങ്ങളുടെ നിലനിൽപ്പിന് ഭീഷണിയാവുന്ന സാഹചര്യത്തിൽ അത്തരം സാഹചര്യങ്ങളെ തരണം ചെയ്ത് വിളകളെ വികസിപ്പിച്ചെടുത്ത് കാർഷിഗവേഷണ രംഗത്ത് വിപ്ലവം സൃഷ്ടിക്കുകയാണ്

ജനിതക ശാസ്ത്രഞ്ജയായ കുമരനെല്ലൂർ സ്വദേശി ശുത്രി നാരായണൻ.കാലാവസ്ഥ വ്യതിയാനങ്ങളെ ചെറുത്ത് നിൽക്കാൻ സസ്യങ്ങളെ സഹായിക്കുന്ന ജീനുകളെ കണ്ടെത്തുകയും അവയെ സുസ്ഥിര കൃഷിക്കായി ഉപയോഗിക്കുന്നതിനുള്ള നൂതന മാർഗ്ഗങ്ങൾ വികസിപ്പിച്ചെടുക്കുകയും ചെയ്ത് ശാസ്ത്രലോകത്തിന് തന്നെ മുതൽകൂട്ട് ആവുകയാണ് ഈ മലയാളി ഗവേഷക.

അമേരിക്കയിലെ ക്ലംസ്റ്റൺ യുണിവേഴ്സിറ്റിയിൽ അസിസ്റ്റൻ്റ് പ്രൊഫസർ ആണ് ശ്രുതി നാരായണൻ. കുമരനെല്ലൂർ റിട്ടെയേർഡ് അദ്യാപക ദമ്പതിമാരായ പി.കെ.നാരായണൻകുട്ടി മാസ്റ്ററുടെയും , എ.കെ.ശ്രീദേവി ടീച്ചറുടെയും മകളാണ് ശ്രുതി. ഭർത്താവ് ക്ലംസൺ യുണിവേഴ്റ്റിയിലെ എൻറ മോളജിസ്റ്റ് ആയ പ്രദിഷ് ചന്ദ്രനും മകൾ മിഴി സാവേരിയുമാണ്.കുമരനെല്ലൂർ ഗവ: സ്കൂൾ, തൃശ്ശൂർ കാർഷിക ഗവേഷണ കേന്ദ്രത്തിലെയും പുർവ്വ വിദ്യാർത്ഥിയു കുടി ആയ ശ്രുതി പൊതു വിദ്യാഭ്യാസ മേഖലക്ക് കുടി അഭിമാനമാവുയാണ്.

Leave a Reply