മണ്ണാർക്കാട്: കാഞ്ഞിരപ്പുഴ ഡാമിൻ്റെ പരമാവധി സംഭരണശേഷി 97.50 മീറ്ററും സ്പിൽവേ ലെവൽ 92.95 മീറ്ററുമാണ്. ജലനിരപ്പ് 92.50 മീറ്ററായിട്ടുണ്ട്. ഡാമിൻ്റെ വൃഷ്ടി പ്രദേശങ്ങളിൽ ശക്തമായ മഴ തുടരുന്നതിനാൽ സ്പിൽവേ ലെവലിൽ ജലമെത്തിയാൽ ഡാമിൻ്റെ ജലനിരപ്പ് ക്രമീകരിച്ചു നിർത്തുന്നതിനായി ഷട്ടറുകൾ തുറന്നു വിടുമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
കാഞ്ഞിരപ്പുഴയിൽ ചെറിയ തോതിൽ വെള്ളമുയരുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും അധികൃതർ അറിയിച്ചു.
ഡാം തുറക്കുന്ന സാഹചര്യത്തിൽ എമർജൻസി അലറാം വഴി ജനങ്ങളെ അറിയിക്കും.