ഇത്രയും കാലത്തെ തൻറെ സിനിമാജീവിതത്തിൽ തന്നെ അതിശയിപ്പിച്ച ഒരേയൊരു നടൻ മോഹൻലാലാണെന്ന് പ്രശസ്ത സംവിധായകൻ സിബി മലയിൽ. മമ്മൂട്ടി, മുരളി, തിലകൻ, നെടുമുടി വേണു, ജഗതി ശ്രീകുമാർ തുടങ്ങിയ മഹാരഥൻമാരെ തൻറെ ചിത്രങ്ങളിൽ അഭിനയിപ്പിച്ചിട്ടുള്ള സംവിധായകനാണ് സിബി മലയിൽ. ഇത്രയും കാലത്തെ എൻറെ അനുഭവത്തിൽ എന്നെ അതിശയിപ്പിച്ച ഒരേയൊരു നടൻ മോഹൻലാലാണ്. അപാരമായ അഭിനയപാടവമാണ് അദ്ദേഹം എൻറെ സിനിമകളിലടക്കം പ്രകടിപ്പിച്ചിട്ടുള്ളത്. കമലദളത്തിൽ നർത്തകനായി അഭിനയിക്കുമ്പോൾ നൃത്തം പഠിക്കണമെന്ന് ഏറ്റവുമധികം നിർബന്ധം മോഹൻലാലിനായിരുന്നു. എന്നാലേ പെർഫെക്‌ടാകുകയുള്ളൂ എന്നാണ് ലാൽ പറഞ്ഞത്. ലാൽതന്നെയാണ് നൃത്താധ്യാപകനെ കൊണ്ടുവന്നു കൂടെ താമസിപ്പിച്ചത്. പുലർച്ചെ നാലിന് എഴുന്നേറ്റ് ആറുവരെ പഠനമാണ്. ഞങ്ങളൊക്കെ എഴുന്നേൽക്കുമ്പോഴേക്കും ലാൽ വിയർത്തുകുളിച്ച് നിൽക്കുകയായിരിക്കും. ഈയൊരു കഠിനപ്രയത്നം പുതുതലമുറയിൽ കാണാനാവുന്നില്ല
ഒരു സംവിധായകൻ എന്ന നിലയിൽ താൻ ഏറ്റവും മികച്ച രീതിയിൽ ചെയ്ത സിനിമയെക്കുറിച്ച് പറയുമ്പോൾ ലോഹിതദാസ് എഴുതിയ സിനിമയെക്കുറിച്ചല്ല സിബി മലയിൽ പങ്കുവച്ചത്. മോഹൻലാൽ നായകനായ എംടിയുടെ തിരക്കഥയിൽ പുറത്തിറങ്ങിയ ‘സദയം’ എന്ന സിനിമയാണ് ഒരു ടെക്നീഷ്യൻ എന്ന നിലയിൽ തന്റെ മികച്ച വർക്ക് എന്നാണ് സിബി മലയിലിന്റെ തുറന്നു പറച്ചിൽ.
സദയം എന്ന സിനിമയെക്കുറിച്ച് പറയുമ്പോൾ എംടി സാറിന്റെ തിരക്കഥയോട് എന്നാൽ കഴിയുന്നവിധം നീതി പുലർത്തിയിട്ടുണ്ട്. ഒരു സംവിധായകൻ എന്ന നിലയിൽ എന്റെ ഏറ്റവും മികച്ച വർക്കാണ് ‘സദയം’.സദയം’ എന്ന സിനിമയുടെ തിരക്കഥയുടെ പാറ്റെൺ ഭയങ്കര ചലഞ്ചിംഗ് ആയിരുന്നു.