യുഎപിഎ കേസില്‍ ജാമ്യം ലഭിച്ചെങ്കിലും മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ ലഖ്‌നൗവിലെ ജയിലില്‍ തുടരും. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷിക്കുന്ന കേസ് ഇപ്പോഴും നിലനില്‍ക്കുന്നതിനാലാണ് ജയിലില്‍ തുടരേണ്ടി വരുന്നത്. ഈ കേസിലും ജാമ്യം കിട്ടാതെ സിദ്ദിഖ് കാപ്പന് പുറത്തിറങ്ങാൻ കഴിയില്ലെന്നാണ് ലഖ്‌നൗ ജയിൽ അധികൃതർ പറയുന്നത്. ഈ മാസം 19നാണ് ഇഡി കേസ് ലക്നൗ കോടതി പരിഗണിക്കുന്നത്. 2020 ഒക്ടോബറില്‍ ഉത്തര്‍പ്രദേശിലെ ഹത്രസിലേക്കുള്ള യാത്രാമധ്യേ അറസ്റ്റിലായ ശേഷം ജയിലില്‍ കഴിയുന്ന കാപ്പന്റെ ജാമ്യ ഉത്തരവ് തിങ്കളാഴ്ചയാണ് കോടതി പുറപ്പെടുവിച്ചത്. യുപി പൊലീസ് കണ്ടെത്തിയ തെളിവുകള്‍ അപര്യാപ്‍തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ച് ജാമ്യം നല്‍കിയത്. അടുത്ത ആറാഴ്ച കാപ്പൻ ദില്ലിയില്‍ തങ്ങണം എന്ന നിബന്ധനയിലായിരുന്നു ജാമ്യം.