മലയാളത്തിന്റെ പ്രിയ വില്ലനായി മാറിയ താരമാണ് സിദ്ധിഖ്. 90കളിലെ മൾട്ടിസ്റ്റാർ ചിത്രങ്ങളിലെ നായകനായി എത്തി അഭിനയത്തിൽ സജീവമായ താരം നിന്നും ശക്തനായ വില്ലനായും സ്വഭാവ നടനായും തന്റെ കഴിവ് തെളിയിച്ചു. ഇപ്പോഴിതാ സിനിമയിലെത്തുന്നതിന് മുൻപത്തെ പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുകയാണ് താരം. 40 വർഷങ്ങൾ കൊണ്ടുണ്ടായ മാറ്റം എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. ഒപ്പം തൻറെ ഇപ്പോഴത്തെ ഫോട്ടോയും പങ്കുവച്ചിട്ടുണ്ട്. സിദ്ധിഖിൻറെ പഴയ ചിത്രം കണ്ട് അതിശയം പ്രകടിപ്പിക്കുകയാണ് ആരാധകർ.
നാൽപത് വർഷം കൊണ്ട് വലിയൊരു മാറ്റമാണ് നടന് സംഭവിച്ചിരിക്കുന്നത്. സിദ്ധിഖിൻറെ പഴയ ചിത്രം കണ്ട് അതിശയം പ്രകടിപ്പിക്കുന്നുണ്ട് ആരാധകർ. പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോയെക്കാൾ ഇപ്പോഴാണ് കൂടുതൽ സുന്ദരനെന്നാണ് ചിലരുടെ കമൻറ്. ഹെയർ സ്റ്റൈൽ മാത്രം മാറ്റിക്കൊണ്ട് 30 വയസ്സ് മുതൽ 90 വയസ്സ് വരെയുള്ള ഏതു കഥാപാത്രത്തെയും അവതരിപ്പിക്കാൻ ഇക്കക്കെ പറ്റുവെന്ന് ഒരാൾ കമൻറ് ചെയ്യുന്നു.
മിമിക്രിയിലൂടെയും നാടകങ്ങളിലൂടെയും തിളങ്ങിയ സിദ്ധിഖ് 1985ൽ പുറത്തിറങ്ങിയ ആരോടും പറയരുത് എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്.തൻറെ ആദ്യകാല സിനിമകളിൽ സിദ്ദിഖ്, തന്റെ സഹനടന്മാരായിരുന്ന മുകേഷ്, ജഗദീഷ് എന്നിവരുമായി ചേർന്ന് ഒരു ഹാസ്യ കൂട്ടുകെട്ട് തന്നെ ഉണ്ടാക്കിയിരുന്നു. സിനിമ അഭിനയം കൂടാതെ അദ്ദേഹം നിർമാതാവ്, ടി. വി. അവതാരകൻ എന്നീ നിലകളിലും അറിയപ്പെടുന്നു. 2005 ൽ സിദ്ദിഖ് ഏറ്റവും നല്ല ടെലിഫിലിം അഭിനേതാവിനുള്ള കേരള സംസ്ഥാന അവാർഡും 2003ൽ മികച്ച സഹനടനുള്ള സംസ്ഥാന പുരസ്കാരവും സിദ്ധിഖ് നേടിയിട്ടുണ്ട്.