സിദ്ധു മൂസെവാലയുടെ കൊലപാതകത്തിൽ മൂന്ന് പേര്‍ അറസ്റ്റില്‍. പശ്ചിമ ബംഗാള്‍-നേപ്പാള്‍ അതിര്‍ത്തിയില്‍ നിന് ഒളിവിലായിരുന്ന ഷൂട്ടര്‍ ദീപക് മുണ്ടിയെ പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ കൂട്ടാളികളായ കപില്‍ പണ്ഡിറ്റ്, രജീന്ദര്‍ എന്നിവരും പിടിയിലായിട്ടുണ്ട്. മെയ് 29നാണ് സിദ്ധു മൂസെവാല കൊല്ലപ്പെടുന്നത്. പഞ്ചാബിലെ മാന്‍സ ജില്ലയില്‍വെച്ച് കാറില്‍ സഞ്ചരിക്കുകയായിരുന്ന സിദ്ധു മൂസെവാലയ്ക്ക് നേരെ ഒരു സംഘം ആളുകള്‍ വെടിവെയ്ക്കുകയായിരുന്നു. മുറിവേറ്റ ’15 മിനിറ്റിനുള്ളിൽ’ അദ്ദേഹം മരിക്കുകയായിരുന്നു. 19 വെടിയുണ്ടകളാണ് അദ്ദേഹത്തിന്റെ ശരീരത്തില്‍ നിന്നും പുറത്തെടുത്തത്.