Spread the love

കഴിഞ്ഞ ആഴ്ചയായിരുന്നു ബിഗ് ബോസ് താരം സിജോ ജോണിന്റെ വിവാഹം കഴിഞ്ഞത്. തന്റെ ദീർഘകാല പ്രണയിനിയായ ലിനു മരിയയേയാണ് സിജോ വിവാഹം കഴിച്ചത്. വിവാഹശേഷം ബീച്ചിൽ ഒരുക്കിയ റിസപ്ഷനിൽ ബിഗ് ബോസ് താരങ്ങളായ നോറ, ഗബ്രി, ജാസ്മിൻ, സായി കൃഷ്ണ, അഖിൽ മാരാർ, നന്ദന, നാദിറ തുടങ്ങിയ താരങ്ങളെല്ലാം പങ്കെടുത്തിരുന്നു. റിസപ്ഷൻ പരിപാടികൾക്കിടെ നോറ കാണിച്ച ഒരു കുസൃതി അതിരുവിട്ടതും പിന്നീട് ഇക്കാര്യം സോഷ്യൽ മീഡിയ ഏറ്റെടുത്ത് വലിയ വിമർശനം ആക്കിയതും വാർത്തയായിരുന്നു. റിസപ്ഷനിലെ ഫോട്ടോയെടുക്കാനായി വേദിയിലേക്ക് കയറിയ നോറ അപ്രതീക്ഷിതമായി സിജോയുടെ മുഖത്ത് കേക്ക് വാരി തേക്കുകയായിരുന്നു.

ഇക്കാര്യത്തിൽ പ്രതികരിച്ച് നടൻ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണയും വൈകാതെ രംഗത്തെത്തിയിരുന്നു. “ശരിക്കും ഇവർ ആരാണെന്ന് എനിക്ക് അറിയില്ല. പക്ഷേ, നമ്മുടെ ഏറ്റവും സ്‌പെഷ്യൽ ആയ ദിവസം ആരെങ്കിലും എന്റെ ഭർത്താവിനോട് ആണ് ഇങ്ങനെ ചെയ്യുന്നതെങ്കിൽ അവൻ അല്ലെങ്കിൽ അവൾ പിന്നീട് ഒരു ദിവസം കൂടി കേക്ക് കഴിക്കാനായി ജീവിച്ചിരിക്കില്ല,” എന്നായിരുന്നു ദിയ കൃഷ്ണയുടെ പ്രതികരണം. ഈ പ്രതികരണം കൂടിയായപ്പോൾ വിഷയവും സോഷ്യൽ മീഡിയയും നോറയ്‌ക്കെതിരെ തിരിഞ്ഞിരുന്നു. വൈകാതെ വിവാഹ പിറ്റേന്ന് തന്നെ സിജോയും ഭാര്യയും നോറയെ പിന്തുണച്ചും ദിയ കൃഷണയെ തള്ളിയും രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ ഇതേക്കുറിച്ച് വിശദീകരണവുമായി എത്തിയിരിക്കുകയാണ് സിജോ. ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.

ആ സംഭവത്തിനു ശേഷം നോറ നല്ല വിഷമത്തിലായിരുന്നു. അപ്പോൾ അവൾക്കൊപ്പം നിൽക്കേണ്ടതും ഈ വിഷയത്തിൽ ഒരു ക്ലാരിറ്റി നൽകേണ്ടതും ഒരു സുഹൃത്ത് എന്ന നിലയിൽ എന്റെ ഉത്തരവാദിത്തമാണ് എന്ന് പറഞ്ഞ സിജോ നോറ ചെയ്ത പ്രവ‍ൃത്തിയ ന്യായീകരിക്കുന്നില്ല. അത് താൻ ചെയ്താലും തെറ്റാണ്. എന്നാൽ തനിക്കോ ലിനുവിനോ അതിൽ യാതൊരു പ്രശ്നവുമില്ലാത്ത സ്ഥിതിക്ക് മറ്റൊരാൾ ഈ വിധത്തിൽ അതേക്കുറിച്ച് അഭിപ്രായം പറയേണ്ടതില്ലെന്നും ദിയയെ കുറ്റപ്പെടുത്തി പറഞ്ഞിരുന്നു.

”ആർക്കും അഭിപ്രായം പറയാം. പക്ഷേ, പറഞ്ഞ രീതിയാണ് എനിക്ക് ഇഷ്ടപ്പെടാത്തത്. എന്റെ ഭർത്താവിന്റെ മുഖത്തായിരുന്നു കേക്ക് തേച്ചതെങ്കിൽ അയാൾ പിന്നെ ഉണ്ടാകില്ല എന്നു പറഞ്ഞാൽ എന്താണ് അർത്ഥം? അവർ കൊന്നുകളയുമോ? എന്നും സിജോ ചോദിക്കുന്നു.

Leave a Reply