Spread the love

തെന്നിന്ത്യൻ സിനിമാ രംഗത്തെ ഗ്ലാമർ താരമായി മാറിയ അഭിനേത്രിയായിരുന്നു സിൽക്ക് സ്മിത. വിജയലക്ഷ്മിയാണ് സിനിയമലെത്തിയത്. പിന്നീട് സിൽക്ക് സ്മിതയാകുകയാരിന്നു. 1979ലെ വണ്ടിച്ചക്രം എന്ന തമിഴ് ചിത്രത്തിലെ സിൽക്ക് എന്ന കഥാപാത്രത്തിലൂടെയാണ് സ്മിത എന്ന വ്യക്തി സിൽക്ക് സ്മിതയായി മാറിയത്. 80 കളിലും 90കളിലും മലയാളം അടക്കമുള്ള തെന്നിന്ത്യൻ ചലച്ചിത്ര ലോകത്ത് സജീവമായിരുന്ന സിൽക്ക് 1996 സെപ്തംബർ 23നാണ് അന്തരിച്ചത്.2011ൽ പുറത്തിറങ്ങിയ ‘ദ ഡെർട്ടി പിക്ചർ’ എന്ന ബോളിവുഡ് ചിത്രം സിൽക്ക് സ്മിതയുടെ ജീവിതത്തെ ആസ്പദമാക്കിയായിരുന്നു ചിത്രീകരിച്ചത്. വിദ്യാ ബാലനായിരുന്നു സിൽക്ക് സ്മിതയായി അഭിനയിച്ചത്. നിരവധി അവാർഡുകളും ആ ചിത്രം കരസ്ഥമാക്കിയിരുന്നു.

ഇപ്പോഴിതാ സിൽക് സ്മിതയുടെ ജീവിതത്തെ ആസ്പദമാക്കി വീണ്ടുമൊരു സിനിമ ഒരുങ്ങുകയാണ്. ‘അവൾ അപ്പടി താൻ’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. കെഎസ് മണികണ്ഠനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിൽക് സ്മിതയുടെ ജീവിതത്തിലെ വഴിത്തിരിവുകളും വിശദാംശങ്ങളും സിനിമയിലുണ്ടാവുമെന്ന് സംവിധായകൻ പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

ഗായത്രി ഫിലിംസിലെ ചിത്ര ലക്ഷ്മണൻ, മുരളി സിനി ആർട്സിലെ എച്ച്‌ മുരളി എന്നിവരാണ് ചിത്രം നിർമിക്കുന്നത്. സിൽക്ക് സ്മിതയായി അഭിനയിക്കാൻ അനുയോജ്യയായ താരത്തെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അണിയറ പ്രവർത്തകർ.

Leave a Reply