Spread the love



തുരങ്ക പാത എവിടെയെല്ലാമെന്നോ കൃഷിയിടങ്ങളും തണ്ണീര്‍തടങ്ങള്‍ എത്രമാത്രം നികത്തേണ്ടി വരുമെന്നോ ആധികാരിക കണക്കുകളൊന്നും പുറത്ത് വരാതെ അവ്യക്തമായി സില്‍വര്‍ ലൈന്‍ പാരിസ്ഥിതിക പഠനം. ഡി പി ആറില്‍ പറയുന്ന വിവരങ്ങൾ ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിലല്ല. സില്‍വര്‍ ലൈന്‍ പദ്ധതിക്കായി സിസ്ട്ര തയ്യാറാക്കിയ ഡി പി ആർ പ്രകാരം ആകെ 11.528 കിലോമീറ്റര്‍ ദൂരത്തിലാണ് തുരങ്ക പാത നിര്‍മിക്കേണ്ടത്. നഗരത്തിലൂടെ മാത്രമല്ല, കല്ലായി പുഴയുടെ അടിത്തട്ടിൽ നിന്ന് 22 അടി താഴെ കൂടിയും പാത കടന്നുപോകുമെന്നും കെ റെയില്‍ വക്താക്കള്‍ പറയുന്നു. കണ്ണൂര്‍ ജില്ലയിലെ മാടായി പാറ ഉള്‍പ്പെടെ വിവിധയിടങ്ങളിലും കുന്നുകള്‍ക്കടിയിലൂടെ കട്ട് ആന്‍റ് കവറിംഗ് രീതിയില്‍ തുരങ്കപാത നിര്‍ദ്ദശിച്ചിട്ടുണ്ട്. ആകാശ സര്‍വേ നടത്തി തയ്യാറാക്കിയ ഡിപിആര്‍ വച്ച് ഇവിടുത്തെ പരിസ്ഥിതി ആഘാതം എങ്ങനെ തിട്ടപ്പെടുത്താനാകുമെന്നതാണ് പ്രശ്നം. നിലവില്‍ ഡി പി ആര്‍ നിര്‍ദേശിക്കുന്ന പ്രദേശങ്ങളില്‍ തുരങ്കപാത പ്രായോഗികമല്ലെന്ന് കണ്ടെത്തിയാല്‍ ബദല്‍ എന്തെന്നോ പദ്ധതി ചെലവ് എത്രത്തോളം ഉയരുമെന്നോ പദ്ധതിയുടെ വക്താക്കളാരും വിശദീകരിക്കുന്നുമില്ല.

Leave a Reply