എത്രയും വേഗം സിൽവർലൈൻ പദ്ധതി നടപ്പാക്കുമെന്ന് നിലപാട് സിപിഎം പാർട്ടി കോൺഗ്രസ് വേദിയിൽവ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ തെക്കുനിന്ന് വടക്കോട്ടേക്ക് 4 മണിക്കൂർ കൊണ്ട് സഞ്ചരിക്കാൻ കഴിയുന്ന അർധ അതിവേഗ റെയിൽപാത നിർമിക്കാനുള്ള തയാറെടുപ്പിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ‘വികസന പദ്ധതികൾക്കായി സ്ഥലം ഏറ്റെടുക്കുമ്പോൾ മതിയായ നഷ്ടപരിഹാരം ജനങ്ങൾക്കു സർക്കാർ ഉറപ്പുവരുത്തും. പാർട്ടി ഇക്കാര്യം വ്യക്തമാക്കി വീടുകളിൽ വലിയ പ്രചാരണം നടത്തുന്നുണ്ട്. സംസ്ഥാന സർക്കാർ പദ്ധതികൾ നടപ്പിലാക്കുമ്പോൾ സാമ്പത്തിക വളർച്ചയ്ക്കും സാമൂഹിക നീതിക്കും പ്രകൃതി സംരക്ഷണത്തിനും തുല്യപ്രാധാന്യം നൽകും’ – മുഖ്യമന്ത്രി പറഞ്ഞു. എത്രയും വേഗം പദ്ധതി നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്. കേന്ദ്രത്തിന്റെ അംഗീകാരം ലഭിക്കാന്‍ ശ്രമിക്കുകയാണെന്നും, വസ്തുതാപരമല്ലാത്ത ആരോപണങ്ങള്‍ ഉയര്‍ത്തി കെ-റെയില്‍ പദ്ധതിയെ പ്രതിപക്ഷം തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.