പാർട്ടി കോൺഗ്രസ് കാലത്ത് നിർത്തിവച്ച സിൽവർ ലൈൻ സർവേ വീണ്ടും തുടങ്ങി. കഴക്കൂട്ടം കരിച്ചാറയിൽ പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഉണ്ടായ ഉന്തും തല്ലും സംഘർഷത്തിലേക്ക് വഴിമാറുകയും ചെയ്തു. സംഘർഷത്തിൽ ഒരാൾക്ക് പരിക്കേറ്റെന്നും, ഒരാൾ ബോധരഹിതനായി വീണെന്നും റിപ്പോർട്ട്. കാരിച്ചാറയിൽ പ്രതിഷേധക്കാരെ പൊലീസ് ബൂട്ടിട്ട് ചവിട്ടിയ ദൃശ്യങ്ങളും പുറത്തുവന്നു. തങ്ങളാരെയും മനപ്പൂർവ്വം ആക്രമിച്ചിട്ടില്ലെന്നും, ഉദ്യോഗസ്ഥർക്ക് പൊലീസ് സുരക്ഷ ഉറപ്പാക്കുക മാത്രമാണ് തങ്ങൾ ചെയ്തതെന്നും മംഗലപുരം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ പറയുന്നു. നോട്ടീസ് നൽകാതെയാണ് ഉദ്യോഗസ്ഥരും പൊലീസും എത്തിയതെന്നും അപ്രതീക്ഷിതമായി എത്തിയതോടെയാണ് സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുത്തതെന്ന് നാട്ടുകാരും ആരോപിക്കുന്നു. പ്രതിഷേധം കനത്തതോടെ സർവേയുമായി മുന്നോട്ട് പോകാനാകില്ലെന്ന് ഉറപ്പായതോടെ, ഉദ്യോഗസ്ഥർ സ്ഥലത്ത് നിന്ന് madangi. .