Spread the love
സില്‍വര്‍ ലൈന്‍ സര്‍വേ തുടരാമെന്ന് ഹൈക്കോടതി

ഹര്‍ജിക്കാരുടെ ഭൂമിയില്‍ സര്‍വേ തടഞ്ഞ സിംഗിള്‍ ബഞ്ചിന്റെ ഇടക്കാല ഉത്തരവ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് റദ്ദാക്കി. സര്‍വേയ്ക്കു നിയമപരമായ തടസമില്ല. പാരിസ്ഥിതികാഘാത പഠനം നടത്തുന്നതിനു സര്‍വേ ആന്‍ഡ് ബൗണ്ടറി ആക്ട് പ്രകാരം സര്‍വേ നടത്താമെന്നും കോടതി അഭിപ്രായപ്പെട്ടു. ഡി പി ആറിന് അനുമതി നല്‍കാത്ത സാഹചര്യത്തില്‍ ഈ ഘട്ടത്തില്‍ ഭൂമി ഏറ്റെടുക്കല്‍ നിര്‍ത്തിവയ്ക്കുന്നതാവും ഉചിതമെന്ന കേന്ദ്ര നിലപാട് കോടതി തള്ളി. സര്‍വേ നടത്താന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കി. വ്യക്തമായ കാരണങ്ങള്‍ പറയാതെയാണ് സിംഗിള്‍ ബഞ്ച് സര്‍വേ തടഞ്ഞതെന്നും സര്‍വേ സാമൂഹിക ആഘാതപഠനത്തിന്നും നഷ്ടപരിഹാരം നല്‍കുന്നതിനുമാണെന്നുമുള്ള സര്‍ക്കാര്‍ വാദം കോടതി അംഗീകരിച്ചു. ഡിപി ആറിന്റെ അടിസ്ഥാനത്തിലാണ് സാമ്പത്തികച്ചെലവ് അടക്കമുള്ള കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും ഡിപി ആര്‍ പരിഗണനയിലാണെന്നും അനുമതി നല്‍കിയിട്ടില്ലെന്നും കേന്ദ്രം അറിയിച്ചു.

Leave a Reply