Spread the love
സിൽവർലൈൻ അനിവാര്യമായ വികസന പദ്ധതി; മുംബൈ ബുള്ളറ്റ് ട്രെയിനിനോട് എതിർപ്പ്’; സീതാറാം യെച്ചൂരി

മുംബൈ അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിനിനെ എതിർക്കുന്നു എന്ന് വ്യക്തമാക്കിയ യെച്ചൂരി, കേരളത്തിലെ സിൽവർ ലൈൻ പദ്ധതിയെ അനിവാര്യ വികസന പദ്ധതിയായാണ് ന്യായീകരിച്ചത്. കണ്ണൂരിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് യെച്ചൂരി നിലപാട് വ്യക്തമാക്കിയത്. കേരളത്തിലെ വികസനപ്രവർത്തനങ്ങൾ തുടരണം. കെ റയിൽ പോലുള്ള വികസന പദ്ധതികൾ സംസ്ഥാനത്തിന് വേണമെന്നും യെച്ചൂരി പറഞ്ഞു. “ബുള്ളറ്റ് ട്രെയിനിനായി മഹാരാഷ്ട്രയിൽ സ്ഥലം ഏറ്റെടുക്കുമ്പോൾ ഭൂമി നഷ്ടമാകുന്നവർക്ക് അർഹമായ തുക നൽകാത്തതിലാണ് പ്രതിഷേധം. മറ്റ് പാരിസ്ഥിതിക പ്രശ്നങ്ങളുമുണ്ട്. കേരളത്തിൽ സർക്കാർ ഭൂമി നഷ്ട്ടപ്പെടുന്നവരോട് നീതിപൂർവമായ സമീപനമാണ് സ്വീകരിക്കുന്നത്. ഇരു പദ്ധതികളും തമ്മിൽ താരതമ്യം അസാധ്യമാണ്,” സിപിഎം ജനറൽ സെക്രട്ടറി പറഞ്ഞു.

Leave a Reply