സഹപ്രവർത്തകർക്ക് ദീപാവലി സമ്മാനമായി സ്വർണ നാണയവും വസ്ത്രങ്ങളും നൽകി നടൻ ചിമ്പു. ഈശ്വരൻ സിനിമയിൽ ഒപ്പം പ്രവർത്തിക്കുന്ന 400 പേർക്കാണ് ചിമ്പു സമ്മാനങ്ങൾ നൽകിയത്. ഒരു ഗ്രാം സ്വർണനാണയവും സാരിയും മധുരവും നൽകി.
ഇതിനുപുറമേ 200ഓളം ജൂനിയർ ആർട്ടിസ്റ്റുകൾക്കും താരം സമ്മാനങ്ങൾ നൽകി. ചിമ്പുവിന്റെ 46-ാമത് ചിത്രമാണ് ഈശ്വരൻ. കഴിഞ്ഞ മാസമാണ് സിനിമയുടെ ചിത്രീകരണം ഷൂട്ട് ദിൻഡിഗലിൽ ആരംഭിച്ചത്. ചിത്രത്തിനായി ചിമ്പു നടത്തിയ മേക്കോവർ ഏറെ ശ്രദ്ധനേടിയിരുന്നു. 20 കിലോയോളമാണ് കഥാപാത്രത്തിനായി താരം കുറച്ചത്. ചിത്രത്തിൽ ഭാരതി രാജ, നിധി അഗർവാൾ, ബാല സരവണൻ എന്നിവരും അഭിനയിക്കുന്നുണ്ട്.