വരാൻ ഇരിക്കുന്ന ചിത്രത്തിന് വേണ്ടി 30 കിലോ ഭാരം കുറച്ച് സിമ്പു. സുശീന്ദ്രന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘ഈശ്വരൻ’ എന്ന ചിത്രത്തിനുവേണ്ടിയാണ് താരം ഭാരം കുറച്ചത്. സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച് ചിത്രം തരംഗമായി മാറിയിരിക്കുകയാണ്. ലോക്ക് ഡൗണിൽ സിനിമകളുടെ ചിത്രീകരണം നിലച്ചപ്പോൾ താരത്തിന്റെ ശരീരഭാരം നൂറ് കടന്നിരുന്നു. ഈ ചിത്രങ്ങളും സോഷ്യൽ മീഡയയിൽ വൈറലായിരുന്നു.
തടി കുറക്കുന്നതിനായി സെലിബ്രിറ്റി ഫിറ്റ്നസ് പരിശീലകനായ സന്ദീപ് രാജിന്റെ കീഴിലായിരുന്നു സിമ്ബുവിന്റെ പരിശീലനം. ഇത്രയും ഭാരം കുറക്കുന്നതിൽ താരത്തിന്റെ കഠിനാധ്വാനവും സമർപ്പണവുമാണെന്ന് സഹോദരി ഇലാക്കിയ ട്വീറ്റ് ചെയ്തു. ശരീരഭാരം കുറയ്ക്കുക എന്നതിനേക്കാളേറെ സ്വന്തം ലക്ഷ്യങ്ങളെ തിരിച്ചറിയുക എന്നതിനാണ് ഈ മാറ്റം. സിമ്പുവിന്റെ ഫിറ്റ്നസ് യാത്രയിൽ കുറച്ചുദിവസം ഒപ്പമുണ്ടായിരുന്നു. ലക്ഷ്യത്തിലേയ്ക്ക് എത്താനായുളള കഠിനാധ്വാനവും പ്രയത്നവും ഞാൻ നേരിൽ കണ്ടതാണ്. ആ ഇച്ഛാശക്തിക്ക് മുന്നിൽ നമസ്കരിക്കുന്നു.
അതിരാവിലെ 4.30ക്ക് ജിമ്മിൽ വർക്കൗട്ട് ആരംഭിക്കും. തുടർന്ന് അഞ്ച് ദിവസം വ്യായാമം ഒപ്പം കൃത്യമായ ഡയറ്റും. നോൺ-വെജ്, ജങ്ക് ഫുഡ് പൂർണമായും ഉപേക്ഷിച്ചു. സാലഡ് പോലുള്ള ഭക്ഷണങ്ങൾ കഴിക്കാൻ തുടങ്ങി. വർക്കൗട്ട് കൂടാതെ ടെന്നീസ്, ബോക്സിംഗ്, റോയിംഗ്, നീന്തൽ, ബാസ്കറ്റ്ബോൾ തുടങ്ങിയവയും പരിശീലിച്ചു. കൃത്യമായ വ്യായാമത്തിലൂടെയും ഭക്ഷണക്രമങ്ങളിലൂടെയുമാണ് സിമ്ബു തന്റെ ലക്ഷ്യത്തിലെത്തിയതെന്ന് ട്രെയ്നർ സന്ദീപ് പറയുന്നു.