Spread the love

നടൻ കൃഷ്ണ കുമാറിനെ അറിയാത്ത ഒരു മലയാളി സിനിമാ ആരാധകരും ഉണ്ടാകില്ല.ഭാര്യ സിന്ധു കൃഷ്ണ കുമാർ ഉൾപ്പെടെ അഞ്ച് സുന്ദരിമാർ ഉള്ള ഒരു കുടുംബത്തിലെ ഏക ആൺതരി ആണ് കൃഷ്ണകുമാർ.കാശ്മീരം എന്ന സിനിമയിലൂടെയാണ് കൃഷ്ണകുമാർ അഭിനയത്തിലേക്കെത്തുന്നത്.1994ലാണ് കൃഷണ കുമാർ കാമുകിയായ സിന്ധുവിനെ വിവാഹം ചെയ്തത്.4മക്കളാണ് ഇരുവർക്കും ഉള്ളത്.മൂത്തമകൾ അഹാന കൃഷ്ണകുമാർ ഇതിനോടകം സിനിമയിൽ നായികയായി അഭിനയിച്ചു കഴിഞ്ഞു.വേറെ രണ്ട് പേർ സിനിമയിൽ ചെറിയ വേഷങ്ങൾ അഭിനയിക്കുകയും ചെയ്തു.ഇവരുടെ വീഡിയോസ് സോഷ്യൽ മീഡിയയിൽ എപ്പോഴും വൈറലാകാറുണ്ട്.ദിയ,ഇഷാനി,ഹൻസിക എന്നിവരാണ് മറ്റു മൂന്ന് മക്കൾ

ഇപ്പോളിതാ സിന്ധു കൃഷ്ണ പെൺമക്കളെ വളർത്തുന്നതെങ്ങനെയാണെന്ന് വ്യക്തമാക്കുകയാണ്.പെൺകുട്ടി കഠിനാധ്വാനം ചെയ്ത് ഒരു പൊസിഷനിൽ എത്തണമെന്നാണ് ഞാനെന്റെ കുട്ടികളോട് എപ്പോഴും പറയാറുള്ളത്. ജീവിതത്തിൽ ഇൻഡിപെഡന്റ് ആയിരിക്കണം,സാമ്പത്തികപരമായും സ്വതന്ത്രയായിരിക്കണം.ഒരു പെൺകുട്ടിക്ക് സമൂഹത്തിലൊരു വില കിട്ടണമെങ്കിൽ ഒരു നല്ല ജോലി വേണം,അവൾ സ്വയം സമ്പാദിക്കണമെന്നും സിന്ധു പറഞ്ഞു.കൂടാതെ എനിക്കൊരു ചുരിദാർ വാങ്ങി തരാമോ ചേട്ടാ എന്ന് ഭർത്താവിനോട് ചോദിക്കുന്ന അവസ്ഥ ഉണ്ടാകരുത്.ആവശ്യമുള്ള കാര്യങ്ങൾ സ്വയം വാങ്ങാൻ കഴിയണം പെൺകുട്ടികൾ ബുദ്ധിപൂർവ്വം പെരുമാറണം.മധുരവാക്കുകൾ ആളുകൾ പറഞ്ഞാൽ അതിൽ വീണുപോകരുത്.

ആളുകളെ ജഡ്ജ് ചെയ്യാൻ അറിയണം.അപകടകരമായൊരു ലോകമാണ്. ആരാണ് നമ്മുടെ ശത്രു,മിത്രം എന്നറിയാൻ പറ്റില്ല.അതൊക്കെ മനസ്സിലാക്കി,ശ്രദ്ധയോടെ മുന്നോട്ടു പോവണമെന്ന് ഞാനവരോട് പറയാറുണ്ട്.ഇതെല്ലാം ഞാൻ കുട്ടികളോട് പാട്ട് പാടുന്നതുപോലെ പറഞ്ഞുകൊണ്ടിരിക്കും.എന്റെ അനുഭവങ്ങൾ,കൂട്ടുകാരുടെ അനുഭവങ്ങൾ,അബദ്ധങ്ങൾ ഒക്കെ പറയും.പത്തും പന്ത്രണ്ടും തവണയൊക്കെയാവും ചിലപ്പോൾ ആ കാര്യം പറയുക.അവർക്കത് അസ്വസ്ഥതയുണ്ടാക്കിയേക്കാം,പക്ഷേ എപ്പോഴെങ്കിലും അതവരുടെ മനസിൽ കയറിയാൽ ഉണ്ടല്ലോ,ജീവിതത്തിൽ എന്നെങ്കിലും സഹായകരമാവുമെന്നും സിന്ധു കൃഷ്ണ പറയുന്നു.

Leave a Reply