മലയാളികളുടെ പ്രിയപ്പെട്ട ഗായകിയാണ് കെ എസ് ചിത്ര. മലയാളത്തിന് പുറമെ നിരവധി അന്യ ഭാഷകളിലും ചിത്ര ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. കെ എസ് ചിത്രയുടെ വ്യക്തി ജീവിതവും സ്വഭാവ രീതികളുമൊക്കം മലയാളികള്‍ക്ക് സുപരിചിതമാണെങ്കിലും ശരിക്കും താന്‍ എങ്ങനെയുള്ള ആളാണെന്ന് തുറന്ന് പറയുകയാണ് ചിത്ര. പണത്തെക്കുറിച്ചും, പ്രശസ്തിയെക്കുറിച്ചും ആധി പിടിക്കുന്ന വ്യക്തിത്വമല്ല തന്റേതെന്നും, നോ പറയേണ്ടിടത്ത് നോ പറയുന്ന ഒരു സ്വഭാവം പോലും തനിക്ക് ഇല്ലെന്നും കെ എസ് ചിത്ര പറഞ്ഞു. ഒരു മാഗസിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് ചിത്ര മനസ് തുറന്നത്.
കെ.എസ് ചിത്രയുടെ വാക്കുകള്‍ ഇങ്ങനെ, ‘മുഷിഞ്ഞു സംസാരിക്കാനും മുഖം കറുപ്പിച്ചു പെരുമാറാനും പൊതുവേ എനിക്കറിയില്ല. ‘നോ’ പറയേണ്ടിടത്ത് ‘നോ’ പറയാന്‍ പോലും പ്രയാസമാണ്. അതൊരു നെഗറ്റീവ് ക്വാളിറ്റിയായി പലരും പറയാറുണ്ട്. എന്നാലും ചെറുപ്പം മുതലുള്ള ശീലമാണ്. മറ്റൊരാള്‍ക്ക് വിഷമമുണ്ടാക്കുന്ന സംസാരങ്ങള്‍ ഒഴിവാക്കിക്കൊണ്ട് മുന്നോട്ടു പോകാനാണ് ശ്രമിക്കുന്നത്. അതുകൊണ്ട് തന്നെയാകണം ഇത്രയും കാലത്തിനിടെ വലിയ തോതിയിലുള്ള വിമര്‍ശനം ഒന്നും വരാത്തത്. എല്ലാവരോടും പൊതുവേ ചിരിച്ച മുഖത്തോടെ സംസാരിക്കാന്‍ താത്പര്യപ്പെടുന്ന ആളാണ് ഞാന്‍.
പണത്തിന്റെ കണക്കുകളും കാര്യങ്ങളും ഒന്നും എന്റെ സെക്ഷനല്ല. അത്തരം റിസ്‌കുകള്‍ ഒന്നും വിജയേട്ടന്‍ എനിക്ക് നല്‍കാറില്ല. പാട്ടിന്റെ ലോകത്ത് സ്വതന്ത്രമായി സഞ്ചരിക്കാനുള്ള സാഹചര്യം ഒപ്പമുള്ളവര്‍ എനിക്കൊരുക്കിത്തരുന്നു. അതുകൊണ്ടുതന്നെ പണത്തെക്കുറിച്ചോ പ്രശസ്തിയെക്കുറിച്ചോ എനിക്ക് ആധികളില്ല’.