പ്രശസ്ത പിന്നണി ഗായകനും സംഗീത സംവിധായകനുമായ ജാസ് ഗിഫ്റ്റിന്‍റെ പിതാവ് ഗിഫ്റ്റ് ഇസ്രായേല്‍ അന്തരിച്ചു. 74 വയസായിരുന്നു. കഴിഞ്ഞ കുറച്ചു നാളുകളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.
കേരള സര്‍വകലാശാലയില്‍ അസി. രജിസ്ട്രായിരുന്ന ഗിഫ്റ്റ് ഇസ്രായേല്‍ അവസാന നാളുകളില്‍ ജാസി ഗിഫ്റ്റിനോടൊപ്പമായിരുന്നു താമസിച്ചിരുന്നത്. എറണാകുളത്തായിരുന്നു താമസം. തിരുവനന്തപുരത്തെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന അദ്ദേഹം കഴിഞ്ഞ കുറച്ചു നാളുകളായി വിതുരയിലെ വീട്ടില്‍ ആയിരുന്നു താമസിച്ചിരുന്നത്. ഇവിടെ വച്ചാണ് മരണം സംഭവിച്ചത്. സംസ്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് കവടിയാര്‍ സാല്‍വേഷന്‍ ആര്‍മി സെമിത്തേരിയില്‍ നടക്കും.