Spread the love
നടനും യൂട്യൂബറുമായ ബൈലവന്‍ രംഗനാഥനെതിരേ ഗായിക സുചിത്ര

യൂട്യൂബ് ചാനലില്‍ കൂടി തന്നെക്കുറിച്ച് മോശമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നടനും യൂട്യൂബറുമായ ബൈലവന്‍ രംഗനാഥനെതിരേ ഗായിക സുചിത്ര ചെന്നൈ പോലീസ് കമ്മീഷണർക്ക് പരാതി നല്‍കി. ഇതിനുപിന്നിൽ നടൻ ധനുഷ്, സംവിധായകന്‍ വെങ്കട് പ്രഭു മുന്‍ഭര്‍ത്താവും നടനുമായ കാര്‍ത്തിക് കുമാര്‍ എന്നിവരാണെന്നും സുചിത്ര ആരോപിച്ചു.’ മാതാപിതാക്കളോ ഭര്‍ത്താവോ കുട്ടികളോ ഇല്ലാതെ താന്‍ ഒറ്റയ്ക്കാണ് താമസിക്കുന്നത്. ഇയാളെ ആരോ രംഗത്തിറക്കിയതാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്റെ ട്വിറ്റര്‍ അക്കാണ്ട് ഹാക്ക് ചെയ്ത് സുചി ലീക്ക്‌സ് വിവാദമുണ്ടാക്കിയവര്‍ തന്നെയാണ് ഇതിന് പിന്നിലെന്ന് ഞാന്‍ സംശയിക്കുന്നു സുചിത്ര പറയുന്നു. ‘താന്‍ മയക്കുമരുന്ന് ഉപയോഗിക്കും, മാനസികരോഗിയാണ്, പൊതുസ്ഥലത്ത് പ്രശ്‌നമുണ്ടാക്കുന്നവളാണ്, സിനിമയില്‍ അവസരങ്ങള്‍ക്കായി കിടക്ക പങ്കുവയ്ക്കാന്‍ മടിക്കാത്ത വ്യക്തിയാണ് എന്നൊക്കെ ഇയാള്‍ സ്ഥാപിക്കാന്‍ ശ്രമിച്ചു. വീഡിയോ പുറത്ത് വന്നതിന് പിന്നാലെ താന്‍ ഇയാളെ ഫോണില്‍ വിളിച്ചു. എന്റെ മുന്‍ഭര്‍ത്താവ് കാര്‍ത്തിക് കുമാറിന്റെ അഭിമുഖത്തില്‍ നിന്നാണ് ഈ വിവരങ്ങളെല്ലാം ലഭിച്ചതെന്ന് ഇയാള്‍ കള്ളം പറഞ്ഞു. അഭിമുഖം അയച്ചു തരാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഇയാള്‍ ഒഴിഞ്ഞുമാറി. കൂടാതെ മറ്റൊരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തന്നെക്കുറിച്ച് അപകീര്‍ത്തികരമായ കാര്യങ്ങള്‍ അയാള്‍ പറഞ്ഞു. അവർ കൂട്ടിച്ചേർത്തു. ധനുഷ് കസ്തൂരിരാജ, വെങ്കട് പ്രഭു, കാര്‍ത്തിക് കുമാര്‍ എന്നിവര്‍ക്ക് ബൈലവന്‍ രംഗനാഥനുമായി ബന്ധമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു എന്നും സുചിത്ര പരാതിയില്‍ പറയുന്നു.

Leave a Reply