കൊല്‍ക്കത്ത: പ്രശസ്ത ഇന്ത്യന്‍ പോപ്പ് ഗായിക ഉഷ ഉതുപ്പിന്‍റെ ഭര്‍ത്താവ് ജാനി ചാക്കോ ഉതുപ്പ് അന്തരിച്ചു. 78 വയസായിരുന്നു. തിങ്കളാഴ്ച കൊല്‍ക്കത്തയിലെ വസതിയില്‍ ടിവി കാണുന്നതിനിടെ ദേഹാസ്വാസ്ഥ്യമുണ്ടാവുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഹൃദയാഘാതമാണ് മരണകാരണം.
കോട്ടയം പൈനുംങ്കല്‍ ചിറക്കരോട്ട് കുടുംബാംഗമാണ് ജാനി ചാക്കോ ഉതുപ്പ്. ചരിത്രപ്രസിദ്ധമായ കൊൽക്കത്തയിലെ ട്രിൻകാസിൽ വെച്ചാണ് ഉഷ ഉതുപ്പും ചാക്കോ ഉതുപ്പും ആദ്യമായി കണ്ടുമുട്ടിയത്.ഉഷ രണ്ടാമത് വിവാഹം കഴിച്ചതാണ് ജാനിയെ. പരേതനായ രാമുവാണ് ആദ്യഭര്‍ത്താവ്. അഞ്ജലി, സണ്ണി എന്നീ രണ്ടു മക്കളും ദമ്പതികള്‍ക്കുണ്ട്. സംസ്കാരം ചൊവ്വാഴ്ച.