Spread the love

ഹൈദരാബാദ് : ബഹിരാകാശത്തെത്തുന്ന മൂന്നാമത്തെ ഇന്ത്യൻ വംശജയെന്ന നേട്ടം സ്വന്തമാക്കാനൊരുങ്ങുകയാണ് സിരിഷ ബാൻഡ്ല (34). വെർജിൻ ഗലാക്റ്റിക്ക്‌ മേധാവി റിച്ചഡ് ബ്രാൻഡന്റെ നേതൃത്വത്തിലുള്ള ആറംഗ യാത്രാസംഘത്തിൽ ഒരാളാണ് സിരിഷ.

ഈ മാസം 11 നാണ് യാത്ര.കല്പനാചൗളയും സുനിത വില്യംസുമാണ് ഇതിനു മുൻപ് ബഹിരാകാശത്ത് എത്തിയ ഇന്ത്യൻ വംശജരായ വനിതകൾ.നിലവിൽ സിരിഷ വെർജിൻ ഗലാക്റ്റിക്കിന്റെ ഗവൺമെൻറ് അഫയേഴ്‌സ് വിഭാഗം വൈസ് പ്രസിഡൻറ് ആണ്.ആന്ധ്രയിലെ ഗുണ്ടൂരിൽ ജനിച്ച സിരിഷ മാതാപിതാക്കളായ ഡോ.ബാൻഡ്ല മുരളീധറിനും അനുരാധക്കുമൊപ്പം അഞ്ചാം വയസ്സിലാണ് യുഎസിലെത്തിയത്. വളർന്നത് ഹൂസ്‌റ്റൺ നഗരത്തിൽ.

യുഎസിലെ പർദ്യൂ സർവകലാശാലയിൽനിന്ന് എയ്റോനോട്ടിക്കൽ എൻജിനീയറിങ്ങിൽബിദൂരവും,ജോർജ്ജ്ടൗൺ സർവകലാശാലയിൽനിന്ന് എംബിഎയും നേടിയ സിരിഷ പിന്നീട് ടെക്സസിൽ എയ്റോസ്‌പേസ്‌ എൻജിനീയറായും കൊമേഷ്യൽ സ്പേസ് ഫ്ലൈറ്റ് ഫെഡറേഷനിൽ സ്പേസ് പോളിസി വിദഗ്ധയായും ജോലി ചെയ്തു. 2015 ലാണ് വെർജിൻ ഗലാക്റ്റിക്കിൽ ചേർന്നത്. ചീഫ് അസ്ട്രോനോട്ടായ ബെഥ് മോസസ് എന്ന വനിതയും സിരിഷയ്ക്കൊ പ്പം ബഹിരകാശാ യാത്രാ യാത്രാസംഘത്തിലുണ്ട്.

Leave a Reply