Spread the love
കെഎസ്‌ആർ‌ടി‌സി സൂപ്പർഫാസ്‌റ്റിന് മുന്നിൽ അഭ്യാസം കാണിച്ച യുവാക്കളിൽ ആറ്‌പേർ പിടിയിൽ

പെരുമ്പിലാവിനും കുന്നംകുളത്തിനുമിടയിൽ കെഎസ്ആര്‍ടിസി സൂപ്പർഫാസ്റ്റ് ബസിന് മുന്നില്‍ അഭ്യാസ പ്രകടനം നടത്തിയ സംഭവത്തില്‍ ആറ് യുവാക്കള്‍ അറസ്റ്റില്‍. കുന്നംകുളം പൊലീസാണ് യുവാക്കളെ അറസ്റ്റ് ചെയ്തത്. കുന്നംകുളം അയിനൂര്‍ സ്വദേശികളായ സുഷിത്ത്, നിഖില്‍ ദാസ്, അതുല്‍, അഷിത്ത്, മുഹമ്മദ് യാസിന്‍ എന്നിവരാണ് പിടിയിലായത്. രണ്ട് ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇനി ഒരാളെയും ഒരു ബൈക്കും പിടികൂടാനുണ്ട്. അഭ്യാസ പ്രകടനം നടത്തിയ ഏഴ് പേരില്‍ രണ്ട് പേര്‍ പ്രായപൂര്‍ത്തിയാവാത്തവരെന്ന് കുന്നംകുളം പൊലീസ് പറയുന്നു.

ഇന്നലെ അര്‍ധരാത്രിയിലാണ് കെഎസ്ആര്‍ടിസിക്ക് മുന്നിലാണ് മൂന്ന് ബൈക്കുകളിലായി യുവാക്കള്‍ അഭ്യാസ പ്രകടനം നടത്തിയത്. തൊട്ടില്‍പ്പാലത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട ബസിന് മുന്നില്‍ പെരുമ്പിലാവ് മുതല്‍ കുന്നംകുളം വരെയാണ് ഏഴ് യുവാക്കള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ബസില്‍ കല്ലുകൊണ്ടും കൈ കൊണ്ടും ഇടിച്ച സംഘം സ്ത്രീ യാത്രക്കാര്‍ക്ക് നേരെ അസഭ്യവര്‍ഷവും നടത്തിയിരുന്നു.

Leave a Reply