കയ്യാങ്കളി കേസ് പിൻവലിക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി മന്ത്രി വി ശിവൻകുട്ടി അടക്കമുള്ള ആറ് ഇടതു നേതാക്കൾ വിചാരണ നേരിടണം.
കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനസർക്കാർ നൽകിയ ഹർജി കോടതി തളളി.പൊതുനിയമം ജനപ്രതിനിധികൾക്കും ബാധകമാണ്. പ്രത്യേക അവകാശവും പരിരക്ഷയും പൊതുനിയമങ്ങളില്‍ നിന്ന് ഒഴിവാകാനുള്ള കവാടമല്ല.കേസുകള്‍ പിന്‍വലിക്കാനുള്ള അപേക്ഷ ഭരണഘടനാതത്ത്വങ്ങളോടുള്ള വഞ്ചനയാണ്. പബ്ളിക് പ്രോസിക്യൂട്ടർ സ്വതന്ത്രമായാണ് പ്രവർത്തികേണ്ടത്തെന്നും കോടതി വ്യക്തമാക്കി. ഡി. വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ രണ്ടംഗ ബഞ്ചാണ് വിധി പ്രസ്താവിച്ചത്. 2015 ൽ ധനമന്ത്രി ആയിരുന്ന കെ.എം മാണി ബജറ്റ് അവതരിപ്പിക്കുമ്പോൾ അത് തടയുന്നതിനിടെ സ്പീക്കറുടെ ഡയസ് ഉൾപെടെ അടിച്ച് തകർത്തിരുന്നു.