മൈലമൂട് സുമതിയെ കൊന്ന വളവിൽ വീണ്ടും അസ്ഥികൂടം കണ്ടെത്തി. വനത്തിനുള്ളിൽ മരത്തിൽ കെട്ടി തൂങ്ങിയ നിലയിലാണ് അസ്ഥികൂടമുള്ളത്. ഉദ്ദേശം മൂന്ന് മാസത്തോളം പഴക്കം വരും. ശരീരാവശിഷ്ടങ്ങൾ സ്ത്രീയുടേതാണോ പുരുഷൻ്റേതാണോ എന്ന് വ്യക്തമല്ല . പാങ്ങോട് പൊലിസ് സ്റ്റേഷനിൽ അടുത്ത സമയങ്ങളിലൊന്നും മാൻ മിസിംഗ് കേസ് റിപ്പോർട്ട് ചെയ്തിട്ടില്ലന്നാണ് പൊലിസിൻ നിന്നും ലഭിക്കുന്ന വിവരം.
സുമതിയെ കൊന്ന വളവിൽ വനത്തിനുള്ളിൽ അഞ്ജാത മൃതദേഹങ്ങൾ പ്രത്യക്ഷപ്പെടുന്നത് പതിവ് സംഭവമായിട്ടുണ്ട്. പാങ്ങോട് പോലിസ് സ്ഥലത്തെത്തി അന്വേക്ഷണം തുടങ്ങി