കോടാലിപ്പാറക്കും അയ്യപ്പൻകോവിൽ തൂക്കുപാലത്തിനുമിടക് ഇടുക്കി അണക്കെട്ടിന്‍റെ സംഭരണിക്കുള്ളിൽ തലയോട്ടി കണ്ടെത്തി. ഇടുക്കി ജലാശയത്തിൽ മീൻ പിടിക്കാൻ എത്തിയവരാണ് തലയോട്ടി കണ്ടത്. പെരിയാറിൽ ജലനിരപ്പ് ഉയർന്നപ്പോൾ, മറ്റ് എവിടെ നിന്നെങ്കിലും ഒഴുകി എത്തിയതാവാമെന്നാണ് പ്രാഥമിക നിഗമനം. തലയോട്ടി ഏറെക്കാലത്തെ പഴക്കമുള്ളതാണെന്നാണ് പ്രാഥമിക നിഗമനം.