
കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർധന ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,150 പേർക്കാണ് പുതുതായി രോഗം ബാധിച്ചത്. ഇതോടെ രാജ്യത്തെ ആക്റ്റീവ് കേസുകളുടെ എണ്ണം 11,558 ആയി ഉയർന്നു.24 മണിക്കൂറിനിടെ 4 കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 175 കേസുകളാണ് കൂടുതലായി ഇന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.31 ശതമാനമാണ്.