യുദ്ധത്തിന്റെ ഭീകരതയ്ക്ക് എന്നും ഇരയാവുന്നത് സാധാരണക്കാരായ മനുഷ്യരും സ്ത്രീകളും കുട്ടികളുമാണെന്നും ഇത് യുദ്ധത്തിനായി നവമാധ്യമങ്ങളിലും മറ്റും മുറവിളി കൂട്ടുന്ന മനുഷ്യർക്ക് മനസ്സിലാകില്ലെന്നും ചൂണ്ടിക്കാട്ടി സിപിഐഎം നേതാവ് എം സ്വരാജ് രംഗത്തെത്തിയിരുന്നു. സ്വന്തം വീട് തകരാത്തിടത്തോളം കാലം സ്വന്തം വീട്ടുമുറ്റത്ത് മിസൈൽ പതിക്കാത്തിടത്തോളം കാലം പലർക്കും യുദ്ധം എന്നത് അതിർത്തിയിലെ പൂരം മാത്രമാണെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ സ്വരാജ് ചൂണ്ടിക്കാട്ടിയിരുന്നു. പിന്നാലെ ഇതിനെ പിന്തുണച്ചും മോദിയുടെ തന്ത്രങ്ങളെ പുകഴ്ത്തുന്നവർ എതിർത്തും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ തന്റേതായ നിലപാടി വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടിയും
ഹരീഷ് പേരടിയുടെ കുറിപ്പിന്റെ പൂർണ്ണരൂപം..
ജനിച്ച രാജ്യത്തെ പെറ്റമ്മയും പോറ്റമ്മയുമായി കാണുന്ന..രാജ്യമെന്നാൽ തന്റെ ഹൃദയമാണെന്ന് കരുതുന്ന.. ഉറച്ച നിലപ്പാടുള്ള ഈ മനുഷ്യൻ ഉറങ്ങാതെ കാവൽ ഇരിക്കുന്നതിനാൽ..ഞാനും എന്റെ 150 ത് കോടി സഹോദരങ്ങളും ഇന്ന് കൂർക്കം വലിച്ച് ഞങ്ങളുടെ പെറ്റമ്മയുടെ മടിയിൽ സുഖമായി ഉറങ്ങും.. പക്ഷെ എല്ലാ 51 വെട്ടുകളേയും, ചിഞ്ഞളിഞ്ഞ രാഷ്ട്രിയ കൊലപാതങ്ങളെയും, തീവ്ര ഹമാസിയൻ മനുഷ്യവിരുദ്ധമായ കൂട്ട കുരുതികളെയും ഒരു ഉളുപ്പുമില്ലാതെ ന്യായികരിക്കുന്ന.. സ്വരാജുകളല്ലാത്ത അയൽരാജുകളായ കള്ള നാണയങ്ങൾ.. യുദ്ധം വേണ്ട എന്ന മഹാൻമാരുടെ മുദ്രാവാക്യങ്ങൾ ചേരാത്ത സ്വന്തം നെറ്റിയിൽ തേച്ച് ഒട്ടിച്ച് ഇറങ്ങുന്ന കപട ബുദ്ധിജീവി കൂട്ടങ്ങൾ.. ഇന്ന് കിടക്കപായയിൽ ഉറക്കം കിട്ടാതെ ശയന പ്രദീക്ഷണം നടത്തും…ജയ് മോദിജി…ജയ് ഹിന്ദ്