അബുദാബി: ചെറുകിട-ഇടത്തരം സ്ഥാപനങ്ങളുടെ വികസനത്തിനായി എസ്എംഇ ഹബ്ബിന് തുടക്കം കുറിച്ച് അബുദാബി. യുഎഇ യിലെ നാല് ലക്ഷം ചെറുകിട, ഇടത്തരം സംരംഭങ്ങളിൽ 60 ശതമാനം എണ്ണയിതര മേഖലകളിൽ പ്രവർത്തിക്കുന്നവയാണ്.
സ്വകാര്യ മേഖലയിലെ ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ സാന്നിധ്യം 70 ശതമാനമാക്കി ഉയർത്തുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഖലീഫ ഫണ്ടിൻറെ അബുദാബി സാമ്പത്തിക വികസന വകുപ്പ് ചെയർമാൻ മുഹമ്മദ് അലി ഷറഫ് വ്യക്തമാക്കി.
നവീന സാങ്കേതിക വിദ്യയുടെ സഹായത്തോടെ ചെറുകിട,ഇടത്തരം സംരംഭങ്ങളെ പിന്തുണച്ച് കാലോചിതമായി വികസിപ്പിക്കുന്നതിനോടൊപ്പം നവീന ആശയം, ധനശേഖരണം, നിയന്ത്രണം, വികസനം, വിപണനം, നടത്തിപ്പ് തുടങ്ങി ഇതിനാവശ്യമായ അനുബന്ധ സൗകര്യങ്ങളും ഹബ് ഒരുക്കും. 86 ശതമാനം ആളുകൾക്ക് തൊഴിലവസരങ്ങളും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.