Spread the love
ചെ​റു​നാ​ര​ങ്ങ​ വി​ല ഒ​രാ​ഴ്ച കൊ​ണ്ട് ഇ​ര​ട്ടി​യാ​യി

കോ​ഴി​ക്കോ​ട്: ചെ​റു​നാ​ര​ങ്ങ​യു​ടെ വി​ല ഒ​രാ​ഴ്ച കൊ​ണ്ട് ഇ​ര​ട്ടി​യാ​യി. നൂ​റ് രൂ​പ​യോ​ള​മാ​ണ് കി​ലോ​യ്ക്ക് വ​ർ​ധി​ച്ച​ത്. 180 ആ​ണ് ചി​ല്ല​റ വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ വി​ല. മൊ​ത്ത​വ്യാ​പ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ 130 – 135 ആ​ണ് വി​ല. ക​ഴി​ഞ്ഞ ആ​ഴ്ച വ​രെ 60-70 രൂ​പ​യ്ക്കാ​ണ് നാ​ര​ങ്ങ വി​റ്റു​പോ​യി​രു​ന്ന​ത്.

അ​യ​ൽ​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നാ​ണ് പ്ര​ധാ​ന​മാ​യും നാ​ര​ങ്ങ കേ​ര​ള​ത്തി​ൽ എ​ത്തു​ന്ന​ത്. പൊ​തു​വെ ചൂ​ടു​കാ​ല​ത്ത് നാ​ര​ങ്ങ​യ്ക്ക് വി​ല കൂ​ടാ​റു​ണ്ടെ​ങ്കി​ലും ഇ​ത്ര​യ​ധി​കം വ​ർ​ധ​ന ഉ​ണ്ടാ​കാ​റി​ല്ലെ​ന്ന് ക​ച്ച​വ​ട​ക്കാ​ർ പ​റ​യു​ന്നു. വ​രും ദി​വ​സ​ങ്ങ​ളി​ലും ലോ​ഡ് കു​റ​ഞ്ഞാ​ൽ നാ​ര​ങ്ങ വെ​ള്ള​ത്തി​നും അ​ച്ചാ​റി​നും വി​ല കൂ​ട്ടേ​ണ്ടി വ​രു​മെ​ന്നും വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു.

Leave a Reply