Spread the love

കറപിടിച്ച പല്ലുകൾ തുറന്ന ചിരിയെ പിടിച്ചുകെട്ടാറുണ്ട്. ആത്മവിശ്വാസത്തോടെ ചിരിക്കാൻ വെട്ടിത്തിളങ്ങുന്ന പല്ലുകൾ അനിവാര്യമാണ്. പല്ലിലെ മഞ്ഞനിറവും കറയും അകറ്റി മുല്ലമൊട്ടുപോലെ തിളങ്ങാൻ മികച്ച മാർ​​ഗങ്ങളിലൊന്നാണ് ചില ഭക്ഷണങ്ങൾ പതിവായി കഴിക്കുക എന്നുള്ളത്. ഈ ആഹാരങ്ങൾ ശീലമാക്കിയാൽ ശരീരത്തിന് ആരോ​ഗ്യവും ലഭിക്കും തിളങ്ങുന്ന പല്ലുകളും സ്വന്തമാക്കാം. കഴിക്കേണ്ട ഭക്ഷണങ്ങളിതാ..

സ്ട്രോബെറി:

ഇതിലെ മാലിക് ആസിഡ് പല്ലുകളിലെ കറ ഇളക്കി കളയും. മഞ്ഞനിറം മാറ്റുന്നതിനൊപ്പം പല്ലുകൾ വെളുപ്പിക്കാനും ഈ ആസിഡ് സഹായിക്കുന്നു. വെളുത്തതും ആരോഗ്യകരവുമായ പല്ലുകൾ നിലനിർത്താനും പുഞ്ചിരി തിളക്കമുള്ളതാക്കാനും സ്ട്രോബെറി കഴിക്കുന്നത് മികച്ച മാർഗമാണ്.

തണ്ണിമത്തൻ:

ജലത്തിന്റെയും വിറ്റാമിൻ സിയുടെയും ഉറവിടമാണിത്. തണ്ണിമത്തൻ കഴിക്കുമ്പോൾ വായിൽ ഉമിനീർ ഉൽപാദിപ്പിക്കപ്പെടും. ഇത് ദന്തക്ഷയത്തെ ചെറുക്കാൻ സഹായിക്കുന്നു. കൂടാതെ, തണ്ണിമത്തനിൽ അടങ്ങിയിരിക്കുന്ന സിട്രിക് ആസിഡും മാലിക് ആസിഡും പല്ലിലെ കറകളും നീക്കം ചെയ്യും.

പാൽ:

പല്ലുകൾക്കും എല്ലുകൾക്കും ബലം ലഭിക്കാൻ സ്ഥിരമായി പാൽ കുടിക്കണമെന്ന് നാം കുട്ടിക്കാലം മുതൽ കേട്ടിരിക്കും. ഈ വാദം ശരിയുമാണ്. കാരണം കാൽസ്യത്താൽ സമ്പന്നമാണ് പാൽ. ദിവസേന പാൽ കുടിക്കുന്നതിലൂടെ പല്ലുകൾ ബലപ്പെടുകയും സ്വാഭാവികമായ നിറം മാറി മഞ്ഞനിറമാകാനുള്ള സാധ്യത കുറയ്‌ക്കുകയും ചെയ്യുന്നു. പാലിലെ പോഷകങ്ങൾ പല്ലുകളെ ശക്തമാക്കാനും സഹായിക്കും.

ആപ്പിൾ:

ആപ്പിളിന് ക്രഞ്ചി ടെക്‌സ്ചറാണുള്ളത്. അതിനാൽ ആപ്പിൾ കഴിക്കുമ്പോൾ പല്ലുകളുടെ സ്‌ക്രബ്ബറായി പ്രവർത്തിക്കുന്നു. കൂടാതെ, ആപ്പിളിൽ മാലിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് പല്ലിലെ മഞ്ഞക്കറ കുറയ്‌ക്കും.

പൈനാപ്പിൾ:

ബ്രോമെലൈൻ എന്ന എൻസൈം പൈനാപ്പിളിൽ അടങ്ങിയിട്ടുണ്ട്. ഇത് പല്ലിലെ മഞ്ഞ പാടുകൾ നീക്കം ചെയ്യുകയും പ്രകൃതിദത്ത ബ്ലീച്ചിംഗ് ഏജൻ്റായി പ്രവർത്തിക്കുകയും ചെയ്യുന്നു. കൂടാതെ, പൈനാപ്പിളിലെ സ്വാഭാവിക അസിഡിറ്റി പല്ലിലുണ്ടാകുന്ന പ്ലേക്കുകളെ ഇല്ലാതാക്കാൻ സഹായിക്കും.

Leave a Reply