Spread the love
എറണാകുളത്തെ `ഒച്ചുകച്ചവടം´;ഒരു ഒച്ചിന് ഒരു രൂപ

ഒരു ആഫ്രിക്കൻ ഒച്ചിനെ നൽകിയാൽ ഒരു രൂപ. വൈപ്പിന്‍ നായരമ്പലം ഞാറയ്ക്കലത്തെ കൂട്ടായ്മയിലാണ് സംഭവം. ഈ പ്രദേശങ്ങളിൽ ആഫ്രിക്കന്‍ ഒച്ചുകളെ കൊണ്ടുള്ള ശല്യം ഓരോ ദിവസം കഴിയുന്തോറും വര്‍ധിച്ചുവരികയാണ്. ഈ ഒച്ചുകളെ എങ്ങനെ നേരിടും എന്നുള്ളതാണ് നാട്ടുകാരുടെ മുന്നിലുള്ള പ്രധാന ചോദ്യം. ഈ സാഹചര്യത്തിലാണ് ഒരു നൂതനാശയവുമായി നായരമ്പലത്തെ പ്രഭാതസവാരിക്കാരുടെ കൂട്ടായ്മയായ സൺറെെസ് രംഗത്തുവന്നത്. ഇതുവരെ ഒച്ചിനെ നേരിടാന്‍ തദ്ദേശസ്ഥാപനങ്ങളോ ആരോഗ്യവകുപ്പോ ഫലപ്രദമായി ഒരു കാര്യവും നടപ്പിലാക്കിയില്ലെന്ന് സൺറെെസ് കൂട്ടായ്മ പറയുന്നു. പ്രഭാത സവാരിക്കിടെ വഴിയിൽ കാണുന്ന ഒച്ചുകളെ കൂട്ടായ്മ ഇല്ലാതാക്കുന്നുണ്ട്. എന്നാൽ മറ്റുള്ള വ്യക്തികളുടെ പറമ്പിലുള്ള ഒച്ചുകളെ എങ്ങനെ നശിപ്പിക്കും എന്ന ചിന്ത വന്നപ്പോഴാണ് ഈ ആശയം അവരുടെ മനസ്സിലെത്തിയത്. ഇതനുസരിച്ച് നാടുനീളെ പരസ്യവും അവർ പതിച്ചു. ചാക്കു നിറയെ ഒച്ചുകളെ ശേഖരിച്ച് അവർ സംഘാടകരെ സമീക്കുമ്പോൾ അവർക്ക് ഒച്ചെണ്ണി കാശു നല്‍കുകയാണ് പതിവ്. ജനങ്ങൾ കൊണ്ടുവരുന്ന ഒച്ചുകളെ ഉപ്പിട്ട് നശിപ്പിച്ച ശേഷം ഇവർ കുഴിച്ചു മൂടുകയാണ് ചെയ്യുന്നത്.

Leave a Reply