Spread the love

തന്റെ ഭർത്താവും നടനുമായ എസ്.പി. ശ്രീകുമാറിനെതിരെ പ്രമുഖ നടി നൽകിയ പരാതിയിൽ പല തവണ പ്രതികരണവുമായി ഭാര്യയും നടിയുമായ സ്നേഹ ശ്രീകുമാർ രംഗത്തെത്തിയിരുന്നു. ശ്രീകുമാറിന്റെ നിരപരാധിത്വം തെളിയിക്കാൻ ഏതറ്റം വരെയും പോകുമെന്നും സ്നേഹ പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ മറ്റൊരു വിശദീകരണവുമായി എത്തിയിരിക്കുകയാണ് സ്നേഹ. ശ്രീകുമാർ നിരപരാധിയാണെന്ന് തനിക്ക് 100 ശതമാനം ഉറപ്പുണ്ടെന്നും എത്ര വർഷങ്ങൾ എടുത്താലും നിയമപരമായി മുന്നോട്ട് പോകുമെന്നും സ്നേഹ പറയുന്നു. തന്റെ സുഹൃത്തിനെതിരെ തെറ്റായ ആരോപണങ്ങൾ ഉന്നയിച്ചാൽ പ്രതികരിക്കുമെന്നും നടി വ്യക്തമാക്കി.

“ഈ കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് പുറമെ, ഒരു തരത്തിലുള്ള നെഗറ്റീവ് കമന്റുകളോ സൈബർ ആക്രമണങ്ങളോ എനിക്ക് നേരിടേണ്ടി വന്നിട്ടില്ല. സോഷ്യൽ മീഡിയയിലെ കമന്റുകൾ വായിക്കുന്ന ആളല്ല ഞാൻ. എന്റെ സുഹൃത്തുക്കൾ എനിക്ക് ചിലത് അയച്ചു തരാറുണ്ട്. മറുപടി നൽകണമെന്ന് എനിക്ക് തോന്നുന്ന കാര്യങ്ങൾക്ക് ഞാൻ പറഞ്ഞിട്ടുണ്ട്. എനിക്ക് അറിയാത്ത ആരുടെയൊക്കെയോ എവിടെ നിന്നോ ഉള്ള കമന്റുകൾ എന്നെ ബാധിക്കുന്നില്ല. എന്നെ കൂടുതൽ വേദനിപ്പിക്കുന്നത് എന്റെ ചുറ്റുമുള്ള ചില ആളുകളാണ്. ശ്രീ എവിടേക്കാണ് പോകുന്നതെന്നും എല്ലാ ദിവസവും എന്താണ് ചെയ്യുന്നതെന്നും എന്നോട് പറയാറുണ്ട്”

“സത്യം എന്താണെന്ന് എനിക്കറിയാം. ഞങ്ങൾ ഇതിനെ നിയമപരമായി നേരിടുകയാണ്. ഞങ്ങൾ അവരുമായി തർക്കത്തിനില്ല. ഞങ്ങൾ ജയിച്ചു കാണിക്കുക ആണ് വേണ്ടത്. ഒരു തരത്തിലും വിട്ടുവീഴ്ച ചെയ്യാൻ ഞാൻ തയ്യാറല്ല. എന്റെ ഭർത്താവിനെതിരെ കേസ് വന്നല്ലോ, എന്റെ പടവും എന്റെ മകന്റെ പടവും വരെ യൂട്യൂബിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്, അതിന്റെ പേരിൽ കരയാനോ എന്റെ വികാരങ്ങൾ അടക്കി നിർത്താനോ ഞാൻ തയ്യാറല്ല. അത് എന്റെ ശൈലിയല്ല. അദ്ദേഹം എന്റെ ഭർത്താവായതിനാൽ ഞാൻ ന്യായീകരിക്കുകയാണെന്നും മറ്റ് മാർഗമില്ലെന്നും ചിലർ പറയും. ഈ കേസിൽ ശ്രീ നിരപരാധിയാണെന്ന് എനിക്ക് ഉറപ്പുണ്ട്. അതൊരിക്കലും എന്റെ ഭർത്താവായതുകൊണ്ടല്ല, എന്റെ സുഹൃത്തിനെതിരെയാണെങ്കിലും, ആരെങ്കിലും തെറ്റായ ആരോപണങ്ങൾ ഉന്നയിച്ചാൽ ഞാൻ പ്രതികരിക്കും. എത്ര വർഷങ്ങൾ എടുത്താലും ഞാൻ നിയമപരമായി മുന്നോട്ട് പോകും” സ്നേഹ ശ്രീകുമാർ വ്യക്തമാക്കി.

Leave a Reply