Spread the love

പുലരുമ്പോൾ കനത്തമഞ്ഞെങ്കിൽ ഉച്ചയോടെ കൊടുംചൂട്… ഫെബ്രുവരിയിൽ ഇങ്ങനെയെങ്കിൽ ഈ വേനൽക്കാലം ചുട്ടുപൊള്ളുമെന്ന് കാലാവസ്ഥാവിദഗ്ദ്ധർ. അതിരാവിലെയുള്ള തണുപ്പും തുടർന്നുള്ള ചൂടും തുടരുമെന്നാണ് പ്രവചനം. മനുഷ്യരുടെയും മറ്റു ജീവികളുടെയും ആരോഗ്യത്തെ ഗുരുതരമായി ബാധിച്ചേക്കാവുന്ന ഈ പ്രതിഭാസം ഏതാനും വർഷങ്ങളായുണ്ട്.

തണുപ്പിന് ശേഷം രാവിലെ പത്തോടെ പെട്ടെന്ന് ഉയരുന്ന താപനില ശരീരതാപനില നിയന്ത്രിക്കുന്നതിലെ പ്രയാസവും സൂര്യാഘാതവും ഹൃദ്‌രോഗങ്ങളും ശ്വാസസംബന്ധമായ രോഗങ്ങളും പ്രമേഹ പ്രശ്‌നങ്ങളുമുണ്ടാകാനും ഈ കാലാവസ്ഥ കാരണമാകും. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങൾ ഏറ്റവും ബാധിക്കാൻ സാദ്ധ്യതയുള്ള രാജ്യത്തെ 9 സംസ്ഥാനങ്ങളിൽ കേരളവുമുണ്ട്.

സംസ്ഥാനത്ത് പാലക്കാട് എരിമയൂരിലാണ് കഴിഞ്ഞയാഴ്ച ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത് (40 ഡിഗ്രി സെൽഷ്യസ് ). കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായാണ് ഫെബ്രുവരി പകുതിക്ക് മുൻപേ താപനില 35 ഡിഗ്രിയിലേറെ ഉയർന്നതെന്ന് നേരത്തേ കാലാവസ്ഥാ ഗവേഷകർ വ്യക്തമാക്കിയിരുന്നു. അടുത്തകാലത്ത് ഫെബ്രുവരിയിൽ ഇതുപോലെ ഉയർന്ന ചൂട് രേഖപ്പെടുത്തിയിട്ടില്ല. രാത്രികാലങ്ങളിൽ ഈർപ്പവും കൂടുതലായി കാണുന്നുണ്ട്.

Leave a Reply