പ്രശസ്ത തിരക്കഥാകൃത്ത് കലൂർ ഡെന്നിസിന്റെ മകൻ ഡിനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ബസൂക്ക ഇന്ന് തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. മലയാളികളുടെ വിഷു ആഘോഷം ബസുക്ക എടുത്തുവെന്നും ചിത്രത്തിന്റെ അവസാന 30 മിനിറ്റ് ഒരു രക്ഷയും ഇല്ലെന്നുമുള്ള കമന്റുകൾ സോഷ്യൽ മീഡിയയിൽ നിറയവെ അപ്രതീക്ഷിതമായി എയറില്‍ ആയിരിക്കുകയാണ് ചിത്രം.
ചിത്രത്തിലെ ഒരു കാമിയോ റോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ക്ക് ഇടയാക്കിയിരിക്കുകയാണ്. ആറാട്ടണ്ണന്‍ എന്ന് വിളിക്കപ്പെടുന്ന സന്തോഷ് വര്‍ക്കിയുടെ കഥാപാത്രത്തിന്റെ ചിത്രങ്ങളും വീഡിയോയുമാണ് സോഷ്യല്‍ മീഡിയയില്‍ എത്തിക്കൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ ഒരു പീക്ക് മുമെന്റിലാണ് സന്തോഷ് വര്‍ക്കി എത്തുന്നത് എന്നാണ് പ്രചരിക്കുന്ന വീഡിയോകളില്‍ നിന്നുള്ള സൂചന.
തിയേറ്ററില്‍ നിന്നുള്ള കൂക്കിവിളികളോടെയാണ് ഈ വീഡിയോ എക്‌സിലും ഫെയ്‌സ്ബുക്കിലും പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ബസൂക്ക ഒരു കോമഡി പടമാണോ എന്ന ചോദ്യങ്ങളും ഇതിനൊപ്പം ഉയരുന്നുണ്ട്. അതേസമയം, ഏറെ വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ഒരു മമ്മൂട്ടി ചിത്രത്തില്‍ മെഗാസ്റ്റാര്‍ എന്ന ടൈറ്റില്‍ കാര്‍ഡ് വരുന്നത്.