കോളിവുഡിലെ എക്കാലത്തെയും ഹിറ്റ് ജോഡിയാണ് സൂപ്പര്‍താരം വിജയും തെന്നിന്ത്യൻ സുന്ദരി തൃഷയും. ഇരുവരും തമ്മിൽ സൗഹൃദത്തിൽ കവിഞ്ഞ ബന്ധമുണ്ടെന്നും ഇക്കാരണത്താൽ വിജയ് ഭാര്യ സംഗീതയുമായുള്ള ദാമ്പത്യ ജീവിതം അവസാനിപ്പിച്ചുവെന്നും കുറച്ചുകാലമായി പ്രചരിക്കുന്ന ഒരു പ്രധാന അഭ്യൂഹമാണ്. വിജയും തൃഷയും നിരന്തരം ഗോസിപ്പ് വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുമ്പോഴും വലിയൊരു വിഭാഗം ആരാധകരും ഇവ വ്യാജമെന്ന് തള്ളിക്കളയുകയാണ് ഉണ്ടായത്. എന്നാൽ വിജയുടെ പിറന്നാളിനും മറ്റുമായി തൃഷ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത പല ഫോട്ടോകളും താരത്തിന് പ്രതികൂലമായി മാറിയിരുന്നു. ഇത്തരം ചിത്രങ്ങൾ പ്രചരിച്ചതിനു പിന്നാലെ വ്യാപക വിമർശനങ്ങൾ നടിക്കും നേരിടേണ്ടിവന്നിരുന്നു.
നടി കീർത്തി സുരേഷിന്റെ വിവാഹത്തിന് ചാർട്ടേഡ് വിമാനത്തിൽ ഇരുവരും ഒന്നിച്ച് യാത്രചെയ്‌തതും തുടർന്ന് സംഗീതയെ രക്ഷിക്കൂ എന്ന പേരിൽ ക്യാമ്പെയിൻ ഉണ്ടായതും അടുത്തിടെയാണ്. പിന്നാലെ തൃഷ ഇരുവരുടെയും ദാമ്പത്യം തകർത്തുവെന്ന തരത്തിൽ വ്യാപക റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. കൂടാതെ വിജയ്‌ക്കൊപ്പം പൊതുവേദികളിൽ വിജയ്ക്കൊപ്പം സംഗീത പൊതു പരിപാടികളിലോ സുഹൃത്തുകളുടെ ചടങ്ങുകളിലോ പ്രത്യക്ഷപ്പെട്ടിരുന്നില്ല. മാത്രവുമല്ല അടുത്തിടെ നടന്നൊരു അഭിമുഖത്തിൽ മരുമകളെ കുറിച്ച് സംസാരിക്കാൻ വിജയ് യുടെ പിതാവ് ചന്ദ്രശേഖർ വിസമ്മതിച്ചതും വലിയ വാർത്തയായിരുന്നു. ഇതെല്ലാമാണ് ഇരുവരുടെയും വേർപിരിയൽ വൈകാതെ ഉണ്ടാകുമെന്ന തോന്നലിൽ ആരാധകരെ എത്തിച്ചത്. എന്നാൽ ഇതിനോടൊന്നും നടനോ കുടുംബമോ പ്രതികരിക്കാൻ തയ്യാറായിരുന്നില്ല.
ഇപ്പോഴിതാ ഇത്തരം വേർപിരിയൽ വാർത്തകളെല്ലാം തള്ളി രംഗത്തെത്തിയിരിക്കുകയാണ് നടന്റെ സുഹൃത്തും നടനുമായ സഞ്ജീവ് വെങ്കട്.
വിജയ് യും സംഗീതയും ഒരേ വീട്ടിൽ സന്തോഷത്തോടെ കഴിയുകയാണെന്നും തന്റെ കുടുംബ കാര്യങ്ങൾ പൊതുയിടത്ത് കൊണ്ടുവരാൻ താത്പര്യമില്ലാത്ത ആളാണെന്നും അക്കാര്യത്തിൽ വിജയ്ക്ക് നിർബന്ധമുണ്ടെന്നും സഞ്ജീവ് പറഞ്ഞതായി തമിഴ് മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്.







