തമിഴിൽ ‘ മാർക്കോ‘ പെരിയഹിറ്റാകുമെന്ന് തമിഴ് പ്രേക്ഷകർ . ഇതുവരെയുള്ള ആക്ഷന്‍–ത്രില്ലര്‍ മലയാളചിത്രങ്ങളിൽ ഏറ്റവും ടോപ്പിലാണ് മാര്‍ക്കോ . 30 വര്‍ഷത്തിനിടെ ഇതുപോലൊരു പടം കണ്ടിട്ടില്ലെന്നുമാണ് തമിഴ് പ്രേക്ഷകരുടെ പ്രതികരണം.
‘മലയാളത്തിൽ ഓഡിയൻസ് വന്ത് ഡിഫറന്റ് ‘ അവർക്ക് ഇത് ഇഷ്ടപ്പെടുമോ എന്ന് അറിയില്ല . പക്ഷെ തങ്ങൾക്ക് ഇഷ്ടമായെന്നും ഇവർ പറയുന്നു. രഘുവരൻ മാതിരി വില്ലൻ എന്നാണ് ജഗദീഷിനെ പറ്റി ചിലർ പറയുന്നത് .
ആദ്യ ഭാഗത്തിന് അല്പം ലാഗിങ് ഉണ്ട്. എങ്കിലും പടം സൂപ്പർ, ചെറിയ കുട്ടികൾ കാണാതിരിക്കുന്നതാണ് നല്ലതെന്നും ഇവർ പറയുന്നു. മലയാളത്തിലും ആദ്യ ഷോ കഴിഞ്ഞപ്പോള്‍ മുതല്‍ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. മലയാള സിനിമ മാത്രല്ല, ഇന്ത്യൻ സിനിമ തന്നെ ഇന്നേ വരെ കാണാത്ത വയലൻസ് രംഗങ്ങളുമായാണ് മാർക്കോയുടെ വരവെന്നാണ് വിലയിരുത്തല്‍.
“ഹോളിവുഡ് സ്റ്റൈലിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചില സീനുകൾ കാണുമ്പോൾ അറിയാതെ ഞെട്ടി പോകും, കണ്ണ് തുറന്ന് കാണാൻ പോലും പറ്റാത്ത അത്രയധികം വയലൻസ് ചിത്രത്തിലുണ്ട്. നല്ല കഥ പറയുന്ന സിനിമയാണിത്. ഇമോഷണൽ സീനുകളും ഒരുപാടുണ്ട്”.എന്നാണ് മലയാളി പ്രേക്ഷകരുടെ വിലയിരുത്തൽ.