കഴിഞ്ഞ ദിവസമായിരുന്നു സിനിമാ നടൻ ബാലയ്ക്കെതിരെ മകൾ അവന്തിക രംഗത്തെത്തിയത്. നടനെതിരെ ബാലയുടെ മുൻ ഭാര്യയും തന്റെ അമ്മയുമായ ഗായിക അമൃത സുരേഷിനെ ക്രൂരമായി മർദ്ദിച്ചു എന്നതടക്കമുള്ള ഗുരുതര ആരോപണങ്ങളും മകൾ ഉന്നയിച്ചിരുന്നു. ഇതു പിന്നാലെ മകളെ കുറ്റപ്പെടുത്താതെയുള്ള ബാലയുടെ വൈകാരിക വീഡിയോ പുറത്തുവന്നതിനു പിന്നാലെ അമ്മ അമൃത സുരേഷിനും കുടുംബത്തിനും എതിരെ വലിയ സൈബർ ആക്രമണങ്ങൾ തന്നെ നടക്കുകയുണ്ടായി.
പിന്നാലെ വിവാഹബന്ധം വേർപിരിയാനുള്ള സാഹചര്യവും ഒരുമിച്ച് കഴിയുമ്പോൾ സംഭവിച്ച ദുരിതങ്ങളും വിവരിച്ചും മകളുടെ പ്രസ്താവനങ്ങളിൽ വ്യക്തത വരുത്തിയും അമൃത രംഗത്തെത്തിയിരുന്നു. ഇതേ തുടർന്നുള്ള സോഷ്യൽ മീഡിയ യുദ്ധങ്ങളും വിവാദങ്ങളും തുടരുന്നതിനിടെയാണ് അമൃത സുരേഷിന്റെ മുൻ പങ്കാളിയായിരുന്ന ഗോപി സുന്ദർ താരത്തെ പിന്തുണച്ചിട്ട കമന്റ് ചർച്ച ആവുന്നത്.
മുൻ ഭർത്താവ് ബാലയിൽ നിന്നും താൻ അനുഭവിച്ച പീഡനങ്ങൾ വിവരിച്ചും ഇപ്പോഴും തുടരുന്ന സമൂഹമാധ്യമ അധിക്ഷേപങ്ങളോടു പ്രതികരിച്ചും താരം പങ്കുവച്ച കുറിപ്പിനു താഴെ ‘നീ ശക്തയായ ഒരു സ്ത്രീയാണ്, ഏറ്റവും മികച്ചവൾ. കരുത്തുറ്റ അമ്മയായി നിലകൊള്ളൂ’ എന്നായിരുന്നു ഗോപി സുന്ദറിന്റെ കമന്റ്. എന്തായാലും ഇരുവരും വേർപിരിഞ്ഞതോടെ കട്ട ഒടക്കിൽ ആയിരിക്കും എന്ന് ചിന്തിച്ചവർക്കുള്ള മറുപടി കൂടിയാണ് ഗോപി സുന്ദറിന്റെ ഈ പിന്തുണ. ‘അപ്പോൾ നിങ്ങൾ ശെരിക്കും പിരിഞ്ഞില്ലേ’,’വല്ലാത്തൊരു കമന്റ് ആയി പോയി’ എന്ന് തുടങ്ങി ചിലർ നെഗറ്റീവ് ആയി കാര്യങ്ങൾ വായിക്കുംമ്പോൾ വേർപിരിഞ്ഞെങ്കിലും അമൃതയും ഗോപി സുന്ദറും തമ്മിൽ ഇപ്പോഴും സൗഹൃദബന്ധമുണ്ടെന്നതിൽ സന്തോഷിക്കുന്നുവെന്നും പരസ്പരബഹുമാനത്തോടെയും പിന്തുണയോടെയും ഇരുവരും മുന്നോട്ടു പോകട്ടെയെന്ന് മറ്റുചിലർ കുറിക്കുന്നു.