സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്. ഇന്ന് പവന് 320 രൂപയാണ് വര്‍ധിച്ചത്. ഒരു പവന്‍ സ്വര്‍ണത്തിന് 54,920 രൂപയാണ്. ഗ്രാമിന് 40 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ ഇന്നത്തെ വില 6865 രൂപയാണ്.
കഴിഞ്ഞ ദിവസമാണ് വില 1000 രൂപയോളം കൂടിയത്. 960 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 54,600 രൂപയില്‍ എത്തിയിരുന്നു.