സാമൂഹിക പ്രവര്‍ത്തക തീസ്ത സെതല്‍വാദ് അറസ്റ്റില്‍. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജ രേഖ ചമച്ചെന്ന് ആരോപിച്ചാണ് നടപടി. മുംബൈയിലെ വീട്ടിലെത്തി ഗുജറാത്ത് തീവ്രവാദ വിരുദ്ധസേനയാണ് തീസ്തയെ അറസ്റ്റ് ചെയ്തത്. ഇവരെ അഹമ്മദാബാദിലേക്ക് കൊണ്ടുപോകും. തീസ്തയ്‌ക്കൊപ്പം രണ്ട് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 2002ല്‍ നടന്ന ഗുജറാത്ത് കലാപത്തിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന് ആരോപിച്ച് സാക്കിയ ജഫ്രി സുപ്രീംകോടതിയിൽ നല്‍കിയ ഹര്‍ജി കഴിഞ്ഞ ദിവസമാണ് ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചി തള്ളിയത്. നരേന്ദ്രമോദി ഉള്‍പ്പെടെയള്ള 64 പേര്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കിയ നടപടി ശരിവച്ചുകൊണ്ടായിരുന്നു സുപ്രീംകോടതിയുടെ നടപടി. ഇതിന് പിന്നാലെയാണ് ഗുജറാത്ത് തീവ്രവാദ വിരുദ്ധസേനയുടെ നിര്‍ണായക നീക്കം.