Spread the love

ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്ത ഏറ്റവും പുതിയ മോഹൻലാൽ ചിത്രം ‘തുടരും’ തിയേറ്ററുകളും ജനഹൃദയവും കീഴടക്കി മുന്നേറുകയാണ്. ചിത്രത്തിന്റെ ഉള്ളടക്കത്തിനും മോഹൻലാൽ എന്ന അഭിനയ വിസ്മയത്തിന്റെ പ്രകടനത്തിനും സംഗീതത്തിനും ഇവയെല്ലാം തതുല്യം സ്ക്രീനിൽ സമന്വയിപ്പിച്ച സംവിധായകനും മലയാളികൾ കയ്യടിക്കുകയാണ്.

അളവറ്റ പ്രശംസാ പ്രവാഹങ്ങൾ ചിത്രത്തെ തേടിയെത്തുമ്പോഴും ഗൗരവമായി എടുക്കേണ്ട ചില വിമർശനങ്ങളും ചിത്രത്തിനെതിരെ ഉയരുന്നുണ്ട്. ജേക്ക്സ് ബിജോയുടെ സംഗീതത്തെ സംബന്ധിക്കുന്നതാണ് ഇതിൽ ഈ ആരോപണം. ചിത്രത്തിലെ ‘കണ്മണി പൂവേ’ എന്ന് തുടങ്ങുന്ന ഗാനം രണ്ടായിരത്തിന് മുൻപ് ഇറങ്ങിയ സിദ്ധിഖ് ചിത്രം ഫ്രണ്ട്സിലെ ‘പഞ്ചമി തിങ്കൾ’ എന്നു തുടങ്ങുന്ന ഗാനവുമായി സാമ്യം ഉണ്ടെന്ന് ആരോപിച്ചാണ് വിമർശനം ശക്തമാകുന്നത്. ഇളയരാജയായിരുന്നു പഞ്ചമി തിങ്കളിന്റെ സംഗീതം നിർവഹിച്ചത്. പഞ്ചമി തിങ്കളും കൺമണി പൂവും താരതമ്യം ചെയ്തുകൊണ്ടുള്ള പോസ്റ്റുകളും മറ്റും സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുകയാണ്.

കാര്യം ചർച്ചയായതോടെ സംഗീത സംവിധായകൻ ഗോപി സുന്ദറിന്റെ പാതയിൽ കോപ്പിയടി പരിപാടിയുമായി ജനപ്രിയ സംവിധായകൻ ജേക്സ് ബിജോയിയും മാറുകയാണോ എന്നാണ് ആരാധകരുടെ സംശയം. ‘ എന്താ ചേട്ടാ കോപ്പി സുന്ദറിന് പഠിക്കുകയാണോ?’, ‘എന്നാലും നിങ്ങളിൽ നിന്നും ഇത് പ്രതീക്ഷിച്ചില്ല’, ‘ അങ്ങനെ രാംദാസ് എന്ന വൻമരവും വീണു’ തുടങ്ങി നിരവധി നെഗറ്റീവ് കമന്റുകൾ ആണ് ഇത്തരം പോസ്റ്റുകൾക്ക് താഴെ വരുന്നത്.

Leave a Reply