അന്തരിച്ച കലാകാരൻ കൊല്ലം സുധിയും അവതാരിക ലക്ഷ്മി നക്ഷത്രയും തമ്മിലുള്ള ബന്ധം എത്രത്തോളം ആഴത്തിലുള്ളതായിരുന്നു എന്ന് കുടുംബ പ്രേക്ഷകർക്ക് നന്നായി അറിയാം. സ്റ്റാർ മാജിക് എന്ന ഹിറ്റ് റിയാലിറ്റി ഷോയുടെ ഭാഗമായ രണ്ടുപേർ എന്നതിലപ്പുറം ഇരുവരും തമ്മിൽ ഒരു സഹോദരി- സഹോദര ബന്ധം ഉടലെടുത്തിരുന്നു. സുധി ജീവനോടെ ഉണ്ടായിരുന്നപ്പോഴും അദ്ദേഹത്തിന്റെ വിയോഗത്തിന് ശേഷവും ലക്ഷ്മി നക്ഷത്ര അദ്ദേഹത്തിന്റെ കുടുംബത്തിന് ഒപ്പം നിന്നിരുന്നു. സുധിയുടെ മരണത്തിനുശേഷം ആദരാഞ്ജലികളും അനുശോചന വാക്കുകളുമായി പലരും മടങ്ങിയപ്പോഴും സാമ്പത്തികമായും മാനസികമായും ആ കുടുംബത്തോടൊപ്പം നിന്നയാളാണ് ലക്ഷ്മി നക്ഷത്ര.
എന്നാൽ കേറിക്കിടക്കാൻ പുതിയ സ്നേഹിച്ചിരുന്നവർ ഒരു വീട് വച്ച് നൽകിയതോടെ ഭാര്യ രേണുവിന്റെ മട്ടും ഭാവവും മാറി എന്ന വിമർശനം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശക്തമാവുകയാണ്. വിമർശനങ്ങൾ നിലനിൽക്കുമ്പോഴും മോഡലിങ്ങും അഭിനയവുമൊക്കെയായി ആരെയും കൂസാതെ മുന്നോട്ടുപോകുന്ന രേണുവിന്റെ സ്വഭാവം സോഷ്യൽ മീഡിയയിലൂടെ ചർച്ച ചെയ്യുകയും കുറ്റപ്പെടുത്തുകയും വിമർശിക്കുകയുമാണിപ്പോൾ മലയാളികൾ. ഗ്ലാമറസ് വീഡിയോ ഷൂട്ടും ശരീരഭാഗങ്ങൾ എക്സ്പോസ് ചെയ്തുകൊണ്ടുള്ള ഫോട്ടോഷൂട്ടുമെല്ലാം രേണുവിനെ ആക്രമിക്കാനുള്ള ആയുധങ്ങളാക്കി സൈബർ ഇടങ്ങളിൽ വിമർശനങ്ങൾ ശക്തമാകുമ്പോൾ കൂട്ടുകാരി ലക്ഷ്മി നക്ഷത്രയോട് ഇതേക്കുറിച്ച് മാധ്യമങ്ങൾ ചോദിച്ചതാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. രേണുവിന്റെ ജീവിതത്തെക്കുറിച്ചോ പ്രവർത്തിയെ കുറിച്ചോ കമന്റ് ചെയ്യാൻ താന്നില്ലെന്നും ഓരോരുത്തർക്കും അവരുടേതായ ഇഷ്ടമുണ്ടല്ലോ എന്നുമാണ് ലക്ഷ്മി നക്ഷത്ര മാധ്യമപ്രവർത്തകരോട് വ്യക്തമാക്കിയത്.
ഓരോരുത്തർക്കും ഓരോ ഇഷ്ടങ്ങളല്ലേ. അതേ കുറിച്ച് നിങ്ങൾ അവരോട് ചോദിച്ചാൽ നിങ്ങളാരായെന്ന് അവർ നിങ്ങളോട് ചോദിക്കും. എന്തിനാണ് വെറുതെ… അവർ അവരുടെ ഇഷ്ടത്തിന് ജീവിച്ചോട്ടെ… അവരുടെ പാഷൻ എന്താണോ… എന്തിനാണ് നമ്മൾ മറ്റുള്ളവരുടെ ലൈഫിൽ ഇടപെടുന്നത്. കണ്ടന്റുണ്ടാക്കാൻ ശ്രമിക്കണ്ട. നിങ്ങൾക്ക് മീഡിയയിൽ പ്രവർത്തിക്കാൻ അല്ലേ ഇഷ്ടം?. അതുപോലെ തന്നെയാണ് അവരും.
അതേസമയം ലക്ഷ്മി നക്ഷത്രയുടെ മറുപടി ചർച്ചയായതോടെ രേണുവിനോടുള്ള നീരസം താരത്തിന്റെ വാക്കുകളിൽ പ്രകടമാണെന്നാണ് സോഷ്യൽ മീഡിയയുടെ വിലയിരുത്തൽ. പണ്ട് വലിയ സ്നേഹത്തിൽ കഴിഞ്ഞിരുന്നവർ ഇപ്പോൾ സംസാരിക്കുന്നത് കേട്ടാൽ അറിയാം ഇരുവർക്കും ഇടയിൽ പ്രശ്നമുണ്ടെന്ന് എന്ന് മറ്റുചിലർ വീഡിയോ താഴെ കമന്റ് രേഖപ്പെടുത്തുന്നു. പണ്ട് അടയും ചക്കരയുമായിരുന്നല്ലോ മറ്റു ചിലർ താരത്തിനോടായി ചോദിക്കുന്നു. അവരുടെ ലൈഫ് അവരുടെ റൂൾസ് എന്ന ലക്ഷ്മിയുടെ വാക്കിലുണ്ട് രേണുവിന്റെ പോക്ക് ശരിയല്ലെന്ന സൂചന എന്ന് മറ്റു ചിലർ.